ഗ്രഹങ്ങളുടെ ഏഴു വര്‍ഗ്ഗങ്ങള്‍
ക്ഷേത്രം ച ഹോരാ ദ്രേക്കാണോ
നവാംശോ ദ്വാദശാംശകഃ
ത്രിംശാംശകശ്ച സപ്താംശോ
ഗ്രഹാണാം സപ്ത വര്‍ഗ്ഗകാഃ
1. ക്ഷേത്രം - രാശി, 2. ഹോര, 3. ദ്രേക്കാണം, 4. നവാംശകം, 5. ദ്വാദശാംശകം, 6. ത്രിംശാംശകം, 7. സപ്താംശകം
മേല്‍പ്പറഞ്ഞ ഏഴും ഗ്രഹങ്ങളുടെ " വര്‍ഗ്ഗങ്ങള്‍ " ആകുന്നു.
സപ്താംശകം
ഒരു രാശിയെ ഏഴാക്കി ഭാഗിച്ച ഒരു അംശത്തെയാണ് " സപ്താംശകം " എന്ന് പറയുന്നത്. മേടം, മിഥുനം, ഇങ്ങനെ ഒറ്റപ്പെട്ട രാശികളില്‍ ആദ്യത്തെ സപ്താംശകം അതാതു രാശി മുതല്‍ക്കാകുന്നു തുടങ്ങുക. ഇടവം, കര്‍ക്കിടകം, ഇങ്ങനെ ഇരട്ടപ്പെട്ട രാശികളില്‍ അതാതിന്റെ ഏഴാം രാശി മുതല്‍ക്കുമാകുന്നു. മേടത്തില്‍ മേടം മുതല്‍ തുലാംകൂടി അവസാനിക്കും. ഇടവത്തില്‍ അതിന്റെ ഏഴാം രാശിയായ വൃശ്ചികം തുടങ്ങി ഇടവം കൂടി അവസാനിക്കുകയും ചെയ്യുമെന്നര്‍ത്ഥം.
" ഓജേ തദാദയഃ സപ്ത യുഗ്മേ തത്സപ്തമാദയഃ " - എന്ന് പ്രമാണവുമുണ്ട്.
ഒന്നാം ഭാവം, രണ്ടാംഭാവം, മൂന്നാം ഭാവം, നാലാം ഭാവം എന്നീ ഭാവങ്ങളുടെ ഭാവ ചിന്തനം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഒന്നാം ഭാവം, രണ്ടാംഭാവം, മൂന്നാം ഭാവം, നാലാം ഭാവം എന്നീ ഭാവങ്ങളുടെ ഭാവ ചിന്തനം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.