സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം. എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യന്റെ സൂക്ഷ്മചാരഫലം
ജന്മത്തില്‍ (ജാതകാല്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയേയാണ് ജന്മം എന്ന് പറയുന്നത്) സൂര്യന്‍ നില്‍ക്കുന്ന സമയം ദേഹപീഡയും, വിഭവനാശവും, മാര്‍ഗ്ഗസഞ്ചാരവും, രോഗവും ഫലം.
രണ്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ദ്രവ്യനാശവും, നേത്രരോഗവും, അന്യന്മാരില്‍നിന്നു ചതിപറ്റുകയും ഫലം.
മൂന്നാമെടത്ത് സൂര്യന്‍ നില്‍ക്കുന്ന കാലം സ്ഥാനാന്തരപ്രാപ്തിയും, ശത്രുനാശവും, ധനവൃദ്ധിയും, ആരോഗ്യവും ഫലം.
നാലാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ സുഖങ്ങള്‍ക്ക് വിഘ്നവും രോഗങ്ങളുണ്ടാവുകയും ഫലം.
അഞ്ചാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ശത്രുക്കളില്‍ നിന്ന് ദുഃഖമനുഭവിക്കുകയും, രോഗങ്ങളുണ്ടാവുകയും ഫലം.
ആറാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ രോഗങ്ങളും, ദുഃഖങ്ങളും, ശത്രുക്കളും നശിക്കുകയും ധനലാഭവും ഫലം.
ഏഴാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ദീനതയും, ഉദരവ്യാധിയും, വഴിനടക്കലും ഫലം.
എട്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ രാജാവിങ്കല്‍ നിന്ന് ഭയവും സ്ത്രീകള്‍ക്ക് തന്നില്‍ വൈമുഖ്യമുണ്ടാകുകയും, രോഗമുണ്ടാകുകയും ഫലം.
ഒന്‍പതാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ആപത്തും, ദീനതയും, മഹാവ്യാധിയും, ചാരിത്രഭംഗവും ഫലം.
പത്താമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ എല്ലായിടത്തും വിജയവും, കര്‍മ്മങ്ങള്‍ സാധിക്കുകയും ഫലം.
പതിനൊന്നാമെടത്ത് സൂര്യ നില്‍ക്കുമ്പോള്‍ സ്ഥാനാന്തരപ്രാപ്തിയും, ഐശ്വര്യവും, വ്യാധിനാശവും, ശുഭകര്‍മ്മങ്ങള്‍ ഫലിക്കുകയും ഫലം.
പന്ത്രണ്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ സല്ക്കര്‍മ്മങ്ങളൊന്നും ഫലിക്കാതിരിക്കുക ഫലം.
ചന്ദ്രചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ചന്ദ്രചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.