ഒന്നാം ഭാവം, രണ്ടാംഭാവം, മൂന്നാം ഭാവം, നാലാം ഭാവം എന്നീ ഭാവങ്ങളുടെ ഭാവ ചിന്തനം
ലഗ്നാത് ചിന്ത്യാ മൂര്‍ത്തികീര്‍ത്തി സ്ഥിതിശ്ച,
വിത്തം നേത്രം വാക് കുടുംബം ച വിത്താത്
ധൈര്യം വീര്യം ഭ്രാതരം വിക്രമേണ
വിദ്യാത് ക്ഷേത്രം വാഹനം ബാന്ധവാംശ്ച.
ശരീരം, യശസ്സ്, അവസ്ഥ (സ്ഥിതി) ഇവ ലഗ്നം - ഒന്നാം ഭാവം - ജനനസമയത്ത് ഉദിയ്ക്കുന്ന രാശി - കൊണ്ട് ചിന്തിക്കണം.
ധനം, കണ്ണ്, വാക്ക് (സംസാരം), കുടുംബം (ഭരണീയജനങ്ങള്‍) ഇവ രണ്ടാംഭാവം കൊണ്ട് ചിന്തിക്കണം.
ധൈര്യം, വീര്യം, പരാക്രമം, സഹോദരന്‍ ഇവ മൂന്നാം ഭാവം കൊണ്ട് ചിന്തിക്കണം.
വിദ്യ, ക്ഷേത്രം (വീട്, കൃഷിസ്ഥലം), വാഹനം, ബന്ധുക്കള്‍ ഇവ നാലാം ഭാവം കൊണ്ടും ചിന്തിക്കണം.
നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.