Showing posts with label money. Show all posts
Showing posts with label money. Show all posts

പരാശ്രയം കൂടാതേയോ മിത്രാദികളായ മറ്റു വല്ലവരിൽനിന്നോ ധനം ലഭിയ്ക്കുക എന്നും മറ്റും പറയുന്നു

മിത്രാരിസ്വഗൃഹഗതൈസ്തതസ്തതോർത്ഥാ-
സ്തുംഗസ്ഥേ ബലിനി ച ഭാസ്കരേ സ്വവീര്യാൽ
ആയസ്ഥൈരുദയധനാശ്രിതൈശ്ച സൌമ്യൈഃ
സഞ്ചിന്ത്യം ബലസഹിതൈരനേകധാ സ്വം.

സാരം :-

മുൻപറഞ്ഞ പ്രകാരം വിചാരിയ്ക്കുമ്പോൾ അർത്ഥദാതാവായ ഗ്രഹം (ധനം നൽകുന്ന ഗ്രഹം)  ഏതാണോ ആ ഗ്രഹം തന്റെ ബന്ധുക്ഷേത്രത്തിലാണ് നിൽക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ കർമ്മം ചെയ്താലുള്ള ധനലാഭം ബന്ധുക്കളിൽനിന്നും, ആ ഗ്രഹം നിൽക്കുന്നതു സമക്ഷേത്രത്തിലാണെങ്കിൽ സമനിൽ നിന്നും, ശത്രുക്ഷേത്രത്തിലാണെങ്കിൽ തന്റെ ശത്രു പക്കൽ നിന്നും, നീചരാശിയിലാണെങ്കിൽ തന്നേക്കാൾ നികൃഷ്ടജാതിയിൽപെട്ടവരിൽ നിന്നും, സ്വക്ഷേത്രത്തിലാണെങ്കിൽ അച്ഛൻ മുതലായ സ്വജനങ്ങളിൽ നിന്നും ആയിരിക്കും ധനലാഭമുണ്ടാവുക. ആ ഗ്രഹം ഉച്ചസ്ഥനാണെങ്കിൽ മുൻപറഞ്ഞ കർമ്മംകൊണ്ടും മേൽപ്പറഞ്ഞ മിത്രാദികളിൽ നിന്നുള്ള ധനലാഭം സ്വശക്തികൊണ്ടും നീചസ്ഥനാണെങ്കിൽ കേവലം യാചനംകൊണ്ടുമായിരിയ്ക്കും ധനം സമ്പാദിയ്ക്കുക. ഇതുകൊണ്ടു ശേഷം ഊഹിയ്ക്കുകയും വേണം.

സൂര്യന് ഉച്ചസ്ഥിതിയോ അല്ലെങ്കിൽ ഉച്ചം ഒഴിച്ചുള്ള മറ്റെല്ലാബലങ്ങളുമോ ഉണ്ടായാൽ മിത്രാദികളിൽ നിന്ന് സ്വശക്തികൊണ്ടുതന്നെ ധനം സമ്പാദിയ്ക്കുമെന്നു പറയണം. ഉദയലഗ്നം, അതിന്റെ 2, 11 ഈ മൂന്നു ഭാവങ്ങളിലും ബുധൻ വ്യാഴം ശുക്രൻ എന്നീ മൂന്നു ഗ്രഹങ്ങൾ നിന്നാൽ അയാൾ ചെയ്യുന്ന പ്രവൃത്തികളിലൊക്കെത്തന്നെ ഇച്ഛിച്ചതിൽ കൂടുതൽ ധനം ലഭിയ്ക്കുകയും ചെയ്യും. - " ലാഭാർത്ഥലഗ്നഗൈഃ സൌമ്യൈര്യേന യേ നൈവ കർമ്മണാ - ധനാർജ്ജനം പ്രാർത്ഥയതേ നായത്നാൽ സ്വയമശ്നുതേ" - എന്നുണ്ട്. 

വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളുടെ ധന സമ്പാദനത്തിനുള്ള കാരകത്വങ്ങൾ

ജീവാംശേ ദ്വിജവിബുധാകരാദിധർമ്മൈഃ
കാവ്യാംശേ മണിരജതാദിഗോമഹിഷ്യൈഃ
സൌരാംശേ ശ്രമവധഭാരനീചശില്പൈഃ
കർമ്മേശാദ്ധ്യുഷിതസമാനകർമ്മസിദ്ധിഃ

സാരം :-

മുൻശ്ലോകത്തിൽ പ്രസ്താവിച്ച പത്താം ഭാവാധിപന്റെ അംശകാധിപൻ വ്യാഴമായാൽ വേദശാസ്ത്രാദികളെ പഠിയ്ക്കുക പഠിപ്പിയ്ക്കുക, യാഗം ചെയ്യുക ചെയ്യിക്കുക, ദാനം ചെയ്യുക വാങ്ങുക ഇത്യാദികളായ ബ്രാഹ്മണരുടേയും ഗോബ്രാഹ്മണരക്ഷണം നീതിന്യായഭരണം തുടങ്ങിയ ക്ഷത്രിയരുടേയും, കൃഷി, കച്ചവടം ഗോരക്ഷ മുതലായ വൈശ്യരുടേയും ധർമ്മാനുഷ്ഠാനങ്ങളെക്കൊണ്ടും, അല്ലെങ്കിൽ മേൽപ്പറഞ്ഞ ബ്രാഹ്മണാദി മൂന്നു ജാതിയുടേയും സേവ, കാര്യസ്ഥത, ഭൃത്യപ്രവൃത്തി മുതലായതുകളേക്കൊണ്ടും, പൂജ, മന്ത്രജപം, പുഷ്പാഞ്ജലി, നമസ്കാരം മുതലായ ദേവവിഷയമായ പ്രവൃത്തികളെക്കൊണ്ടും, അതല്ലെങ്കിൽ ദേവസ്വം കാര്യസ്ഥത, ഭൃത്യപ്രവൃത്തി മുതലായവകൊണ്ടും ശാസ്ത്രാദിവിഷയമായും മന്ത്രോപദേശം ചെയ്ക മന്ത്രവാദം ഇത്യാദികൾ മൂലമായും ധനം ലഭിയ്ക്കുന്നതാണ്.

പത്താം ഭാവാധിപന്റെ അംശകാധിപൻ ശുക്രനായാൽ നവരത്നങ്ങൾ വെള്ളി ചെമ്പ് ഈയ്യം മുതലായതുകൾ ഇവകളെക്കൊണ്ടു കച്ചവടം തുടങ്ങിയ വ്യാപാരം ചെയ്തും, പശു ആട് എരുമ തുടങ്ങിയ പാലും നെയ്യും പ്രധാനമായ മൃഗങ്ങളെ വളർത്തി പാല് നെയ്യ് മുതലായതുകളെ കച്ചവടം ചെയ്തും, ആ വക മൃഗങ്ങൾക്കും പുറമേ കുതിര കഴുത പോത്ത് കാള ആദിയായി കൃഷിയ്ക്കുപയോഗിക്കപ്പെടുന്ന ജന്തുക്കളേയും കരി, നുകം മുതലായ കൃഷി ഉപകരണങ്ങളേയും (നാല്ക്കാലികളെ കെട്ടിവലിപ്പിയ്ക്കുന്ന വണ്ടി മുതലായതുകളേയും) വ്യാപരിച്ചും, കൃഷി ചെയ്തും ധനം സമ്പാദിയ്ക്കും. അതിന്നും പുറമേ സ്ത്രീകളുടെ ഭർത്തൃസ്ഥാനം സ്വീകരിയ്ക്കൽകൊണ്ടും പലതരം മരുന്നുകൾ അലങ്കാരസാധനങ്ങൾ അലങ്കാരവിദ്യ നൃത്തവാദ്യനാട്യാദി വിദഗ്ദ്ധന്മാർ ഇതുകൾ കാരണമായും ധനലാഭമുണ്ടാവുന്നതാണ്. "സ്ത്രീസംഘൈരൌഷധൈരലങ്കാരൈഃ" - എന്നുണ്ട്.

പത്താം ഭാവാധിപന്റെ അംശകാധിപൻ ശനിയായാൽ, വഴി നടക്കുക കല്ലു മുതലായ കഠിന പദാർത്ഥങ്ങളെ കുത്തി ഉടയ്ക്കുക മുതലായ തളർച്ചയെ ഉണ്ടാകുന്ന കഠിനപ്രവൃത്തികൾകൊണ്ടും, അടിയ്ക്കുക തുടങ്ങിയ ഹിംസാത്മക പ്രവൃത്തികൾകൊണ്ടും, ഭാരങ്ങൾ ചുമന്നും, കഴുത മുതലായവയെക്കൊണ്ട് ഭാരം ചുമപ്പിച്ചും പരമ്പ്, പായ,  വട്ടി മുതലായത് നെയ്തുണ്ടാക്കിയും, അവയെ കച്ചവടം ചെയ്തും, ആശാരി കരുവാൻ മുതലായവരുടെ പണികൾ ചെയ്തും, മോഷ്ടിക്കുക പൊളി പറയുക ഇത്യാദികളെക്കൊണ്ടും ധനം സമ്പാദിയ്ക്കും.

സൂര്യൻ ചന്ദ്രൻ ലഗ്നം ഇതുകളിൽ അധികബലമുള്ളതിന്റെ പത്താം ഭാവാധിപന്റെ നവാംശകാധിപന്നു മേൽപ്പറഞ്ഞ പ്രവൃത്തികളിൽ ഏതാണോ അതുകൊണ്ടാണ് ധനലാഭമുണ്ടാവുക എന്നും, ഇതിനു വിപരീതം പ്രവൃത്തിച്ചാൽ നഷ്ടത്തിന്നേ ഇട വരികയുള്ളുവെന്നും പറയേണ്ടതാണ്.

പ്രപഞ്ചത്തിൽ ധനസമ്പാദനാർത്ഥമുള്ള വ്യാപാരങ്ങളും അവയ്ക്കുള്ള പദാർത്ഥങ്ങളും എണ്ണിത്തീർക്കുകയല്ല മുഴുവൻ വിചാരിപ്പാനും കൂടി അസാധ്യമാകയാൽ അതുകളെല്ലാറ്റിന്റേയും കാരകത്വത്തെ സൂര്യാദിസപ്തഗ്രഹങ്ങളിൽ ഒതുക്കിപ്പറയുകയും അസാധ്യമാകുന്നു. അതിനാൽ മുകളിൽ പറഞ്ഞ കാരകത്വത്തിന്റെയൊക്കെ സാരം ഇപ്രകാരമാകുന്നു. മുമ്പ് ഗ്രഹയോനിഭേദം ദശാപ്രകരണം (ഗ്രഹയോനി അദ്ധ്യായം, ദശാപഹാരങ്ങൾ അദ്ധ്യായം) മുതലായ കഴിഞ്ഞ അദ്ധ്യായങ്ങളിലും, മുകളിൽ പറയാൻ പോകുന്നവയിലും സൂര്യാദിഗ്രഹങ്ങൾക്കു ഏതേതു പദാർത്ഥങ്ങളുടെയൊക്കെ കാരകത്വമാണോ പറഞ്ഞതും പറയാൻ പോകുന്നതും അതിലേതെങ്കിലും കാരണമായിട്ടാണ് ധനം ലഭിയ്ക്കുക എന്നേ ഈ പറഞ്ഞതിന്നർത്ഥമുള്ളൂ. അതുകൊണ്ട് ഈ വിഷയം പറയുക അതിപ്രയാസമാണെന്നു വന്നുവല്ലോ. ഊഹാപോഹക്ഷമമായ സൂക്ഷ്മബുദ്ധിയോടുകൂടി ഗ്രഹങ്ങളുടെ ബലാബലവിഭാഗാദികളേയും കാലദേശജാതിപരിതസ്ഥിത്യാദികളേയും വിചാരിച്ച് ഇന്നവനു ഇന്ന കാലങ്ങളിൽ ഇന്നിന്ന പ്രവൃത്തികളാണ് ധനസമ്പാദനത്തിനുപകരിയ്ക്കുക എന്നും, ഇന്ന കാലങ്ങളിൽ ഇന്നിന്നവർ പക്കൽനിന്ന് ഇന്നിന്ന തരത്തിലുള്ള ധനം ലഭിക്കുമെന്നും പറയേണ്ടതാണ്. 

ധനം ലഭിയ്ക്കുവാനുള്ള ലക്ഷണത്തേയും ധന സമ്പാദനത്തിനുള്ള സ്വപ്രയത്നം എന്തായിരിക്കണമെന്നും പറയുന്നു

അർത്ഥാപ്തിഃ പിതൃജനനീ സപത്നമിത്ര-
ഭ്രാതൃസ്ത്രീഭൃതകജനാദ്ദിവാകരാദ്യൈഃ
ഹോരേന്ദ്വോർദ്ദശമഗതൈർവ്വികല്പനീയാ
ഭേന്ദ്വർക്കാസ്പദപതിഗാംശനാഥവൃത്ത്യാ.

സാരം :-

ജനനസമയത്തെ ഉദയലഗ്നം ചന്ദ്രൻ ഇതുകളിൽവെച്ചു ഒന്നിൽ നിന്നു പത്താം ഭാവത്തിൽ ബലവാനായ സൂര്യൻ നിന്നാൽ, ആ സൂര്യന്റെ ദശ അപഹാരം ഛിദ്രം ഇത്യാദി കാലങ്ങളിൽ അയാൾക്ക്‌ അച്ഛന്റേയോ രാജാവിന്റെയോ ധനം ലഭിയ്ക്കുമെന്നു പറയണം. മേൽപ്പറഞ്ഞപ്രകാരം ലഗ്നാൽ പത്താം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ആ ചന്ദ്രനു അധികാരപ്പെട്ട ദശാദികാലങ്ങളിൽ മാതാവിന്റെയോ ഏറ്റവും വൈശിഷ്ട്യമുള്ള ഒരു സ്ത്രീയുടേയോ ധനം ലഭിയ്ക്കുന്നതാണ്. ലഗ്നചന്ദ്രന്മാരുടെ പത്താം ഭാവത്തിൽ ചൊവ്വ നിന്നാൽ ആ ചൊവ്വയ്ക്ക്‌ അധികാരപ്പെട്ട ദശാദികാലങ്ങളിൽ കേവലം ശത്രു, സഹജശത്രുക്കളായ പിതൃസഹോദരന്മാർ തൽപുത്രന്മാർ എന്നിവരിൽനിന്നും ബുധൻ പത്താം ഭാവത്തിൽ നിന്നാൽ അമ്മാമൻ മുതലായ ബന്ധുക്കൾ സ്നേഹിതന്മാർ എന്നവരിൽ നിന്നും വ്യാഴം നിന്നാൽ സഹോദരന്മാർ ദേവന്മാർ വിശിഷ്ടബ്രാഹ്മണർ എന്നിവരിൽ നിന്നും, ശുക്രൻ നിന്നാൽ ഭാര്യ അന്യസ്ത്രീകൾ എന്നിവരിൽ നിന്നും, ലഗ്നചന്ദ്രന്മാരുടെ പത്താം ഭാവത്തിൽ ശനി നിന്നാൽ ആ ശനിയുടെ ദശാപഹാരാദികാലങ്ങളിൽ ശൂദ്രജാതികൾ ചണ്ഡാലന്മാർ ഭൃത്യന്മാർ എന്നിവരിൽ നിന്നും ധനം ലഭിയ്ക്കുമെന്നും പറയണം. ബലമുണ്ടെങ്കിലെ ഫലവും പൂർണ്ണമാകയുള്ളു. അതിനാൽ മേൽപ്പറഞ്ഞ സ്ഥലത്തെല്ലാം ഗ്രഹങ്ങളുടെ ബലാബലവും പ്രത്യേകം ചിന്തിയ്ക്കണം. പത്താം ഭാവത്തിൽ ഒന്നിലധികം ഗ്രഹങ്ങൾ നിൽക്കുന്നതായാൽ അവർക്കു കാരകത്വമുള്ളവരിൽ നിന്നെല്ലാം ധനലാഭമുണ്ടാവുന്നതും, അതിൽ അധികം ബലവാനായ ഗ്രഹത്തിൽ നിന്ന് അധികം ധനം ലഭിയ്ക്കുന്നതുമാകുന്നു.

ഇനി സ്വപ്രയത്നംകൊണ്ടുള്ള ധനലാഭലക്ഷണത്തെപ്പറയാം.

ജനനസമയത്തെ ഉദയലഗ്നം ചന്ദ്രൻ സൂര്യൻ ഈ മൂന്നിൽ ബലം അധികമുള്ളതിന്റെ പത്താംഭാവാധിപന്റെ നവാംശകാധിപൻ ഏതു ഗ്രഹമാണോ ആ ഗ്രഹത്തിന് ഇനി രണ്ടു ശ്ലോകംകൊണ്ടു പറയാൻ പോകുന്ന പ്രവൃത്തികൊണ്ടാണ് ധനലാഭമുണ്ടാവുക എന്നു പറയേണ്ടതാണ്.

മേൽപ്പറഞ്ഞ മൂന്നിന്നും, മൂന്നിന്റെയും കർമ്മാധിപന്മാർക്കും, അവയുടെ അംശകാധിപന്മാർക്കും ബലമുണ്ടെങ്കിൽ ആ അംശകാധിപന്മാർ മൂവരുടേയും പ്രവൃത്തികൊണ്ടും ധനലാഭം പറയണം. ഇതുകൊണ്ടുശേഷമൊക്കെ ഊഹിയ്ക്കുകയും ചെയ്ക. എന്നാൽ ആദ്യം പറഞ്ഞപ്രകാരം ലഗ്നചന്ദ്രന്മാരുടെ പത്താം ഭാവത്തിൽ വല്ല ഗ്രഹവുമുണ്ടെങ്കിൽ അതിന്നു ബലം തീരെ ഇല്ലാതിരിയ്ക്കയും ലഗ്നാധിപശത്രുവായിരിയ്ക്കയും പത്താം ഭാവാധിപനും അതിന്റെ അംശകാധിപനും വിബലന്മാരായിരിയ്ക്കയും ചെയ്‌താൽ അയാൾക്കു ആഗന്തുകമായും സ്വപ്രയത്നത്താലും ധനം തീീരെ ലഭിയ്ക്കയില്ലെന്നും പറയണം. എന്നു മാത്രമല്ല മേൽപ്രകാരം വരികയും, ലഗ്നാധിപന്നും സൂര്യനും തീരെ ബലമില്ലാതിരിയ്ക്കുകയും ചെയ്‌താൽ, അയാൾ യാചകവൃത്തികൊണ്ടുതന്നെ അഹർവൃത്തി കഴിയ്ക്കേണ്ടതായും വരുന്നതാണ്. ലഗ്നാധിപനു മാത്രം ബലമുണ്ട്; പത്താം ഭാവാധിപൻ മുതലായ മറ്റാർക്കും ബലമില്ല. അങ്ങനെ വന്നാൽ അയാൾക്കു ധനമൊന്നും ലഭിയ്ക്കയില്ലെങ്കിലും അതിനാഗ്രഹമുണ്ടായിരിയ്ക്കയില്ല. സൂര്യചന്ദ്രലഗ്നങ്ങൾ മൂന്നിന്റെയും കർമ്മാധിപന്മാർക്കും അവരുടെ അംശകാധിപന്മാർക്കും ബലമില്ലെങ്കിൽ അയാൾ ആ ബാലഹീനന്മാരുടെ ദശാദികാലങ്ങളിൽ വലിയ കടക്കാരനായിത്തീരുമെന്നും വിചാരിക്കാം. 

സ്ത്രീയാണ് വീടിന്റെ വിളക്ക് എന്ന് പറയുന്നത് എന്തുകൊണ്ട്?

  ഒരു സ്ത്രീയുടെ പ്രവൃത്തി അനുസരിച്ചാണ് ഒരു വീടിന്റെ നിലനില്പ്. ഗൃഹത്തിന്റെ ഐശ്വര്യവും ദോഷവും അവളുടെ കൈകളിലാണ്. ഗൃഹത്തിലെ പൊതുനടത്തിപ്പ് അടുക്കും ചിട്ടയുമായിട്ടുള്ള നടപടിക്രമങ്ങള്‍, ധനവിനയോഗം, ഗൃഹം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ചുമതല, ഭര്‍ത്താവ്, കുട്ടികള്‍, മറ്റുള്ളവര്‍ തുടങ്ങി ഒരു വീടിന്റെ ഐശ്വര്യം നിലനിറുത്തേണ്ടത് സ്ത്രീയുടെ കടമയാണ്. സ്വഭാവശുദ്ധിയും ഈശ്വരവിചാരവുമുള്ള സ്ത്രീയ്ക്കേ അതിന് കഴിയുകയുള്ളൂ. അങ്ങനെ ഐക്യത്തോടുകൂടി ഒത്തൊരുമിച്ച് ഗൃഹത്തിനെ പ്രകാശമാനമാക്കാനുള്ള കഴിവും സ്ത്രീയ്ക്ക് ഉണ്ട് എന്നതിനാലാണ് അവളെ വീടിന്റെ വിളക്ക് എന്ന് പറയുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.