സ്ഥാനഭേദം കൊണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ബന്ധുക്കളും ശത്രുക്കളുമായിതീരാറുണ്ട് എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍
ദേവാംബ്വഗ്നിവിഹാരകോശശയന-
ക്ഷിത്യുല്ക്കരാഃ സ്യുഃ ക്രമാ,-
ദ്വസ്ത്രം സ്ഥൂലമഭുക്തമഗ്നികഹതം
മദ്ധ്യം ദൃഡം പാടിതം
താമ്രം സ്യാന്മണിഹേമശുക്തിരജതാ-
ന്യര്‍ക്കാത് തു മുക്തായസീ
ദ്രേക്കാണൈഃ ശിശിരാദയഃ ശശുരുച-
ജ്ഞഗ്വാദിഷൂദ്യത്സു വാ.
സ്ഥാനങ്ങള്‍ :-
സൂര്യന് ദേവാലയവും, ചന്ദ്രന് ജലപ്രദേശവും, കുജന് അഗ്നിപ്രദേശവും, ബുധന് ക്രീഡാ സ്ഥാനവും, വ്യാഴത്തിന് നിധി ഇരിയ്ക്കുന്ന സ്ഥലവും, ശുക്രന് ശയനഗൃഹവും, ശനിയ്ക്ക് മലിനപ്രദേശവും (അടിച്ചുവാരിയ മലിനസാധനങ്ങള്‍ നിക്ഷേപിയ്ക്കുന്ന ' കുപ്പു ' മുതലായ പ്രദേശങ്ങള്‍) ആകുന്നു.
വസ്ത്രങ്ങള്‍ :-
സൂര്യന് കട്ടിയുള്ള വസ്ത്രവും, ചന്ദ്രന് കോടിയും, കുജന് കത്തിയതും, ബുധന് നനഞ്ഞതും, വ്യാഴത്തിന് ഇടത്തരവും (കോടിയല്ലാത്തതും അധികം പഴക്കം ചെല്ലാത്തത്തും), ശുക്രന് ഉറപ്പുള്ളതും, ശനിയ്ക്ക് കീറിയതുമാകുന്നു.
ലോഹങ്ങള്‍ :-
സൂര്യന് ചെമ്പും, ചന്ദ്രന് രത്നവും, കുജന് സ്വര്‍ണ്ണവും, ബുധന് മുത്തുച്ചിപ്പിയും, വ്യാഴത്തിന് വെള്ളിയും, ശുക്രന് മുത്തും, ശനിയ്ക്ക് ഇരുമ്പുമാകുന്നു.
ഋതുക്കള്‍ :-
ശനിയ്ക്ക് ശിശിരര്‍ത്തുവും, ശുക്രന് വസന്തവും, ചൊവ്വയ്ക്ക് ഗ്രീഷ്മവും, ചന്ദ്രന് വര്‍ഷവും, ബുധന് ശരത്തും, വ്യാഴത്തിന് ഹേമന്തര്‍ത്തുവും, സൂര്യന് ഗ്രീഷ്മവുമാകുന്നു.
ലഗ്നത്തില്‍ ഗ്രഹമുണ്ടെങ്കില്‍ അതിനെകൊണ്ടും, ഗ്രഹമില്ലാതെ വരുന്ന ഘട്ടത്തില്‍, ഋതുവിനെ ചിന്തിക്കേണ്ടത് ലഗ്ന ദ്രേക്കാണാധിപനെക്കൊണ്ടുമാകുന്നു.
ഗ്രഹങ്ങളുടെ കാലത്തേയും മധുരാധിരസങ്ങളും എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ കാലത്തേയും മധുരാധിരസങ്ങളും എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.