പ്രവ്രജ്യായോഗത്തിന്റെ അപവാദത്തേയാണ് പറയുന്നത്

രവിലുപ്തകരൈരദീക്ഷിതാ
ബലിഭിസ്തദ്ഗതഭക്തയോ നരാഃ
അഭിയാചിതമാത്രദീക്ഷിതാ
നിഹതൈരന്യനിരീക്ഷിതൈരപി.

സാരം :-

ജാതകത്തിൽ മുൻപറഞ്ഞപ്രകാരം പ്രവ്രജ്യാലക്ഷണമുണ്ടെങ്കിലും ആ യോഗകർത്താക്കന്മാർക്കെങ്കിലും മൌഢ്യവും കൂടി ഉണ്ടെങ്കിൽ അങ്ങിനെയുള്ള പ്രവ്രജ്യായോഗജാതൻ ശരിയായ യോഗഫലം അനുഭവിക്കുകയില്ല. അവരിൽ ബലം ഏറിയവനു പറഞ്ഞ പ്രവ്രജ്യാവസ്ഥയെ പ്രാപിച്ചവരിൽ ഭക്തിബഹുമാനാദികൾ ഉണ്ടാകയേ ഉള്ളൂ. അപ്രകാരം തന്നെ യോഗകർത്താക്കന്മാർക്കു മറ്റേതെങ്കിലും ഗ്രഹങ്ങളുടെ പൂർണ്ണദൃഷ്ടിയോ യോഗകർത്താക്കന്മാരിൽ ചിലർക്കു യുദ്ധത്തിൽ പരാജയമോ ഉണ്ടായാലും യോഗഫലം അനുഭവിയ്ക്കുകയില്ല. അവരിൽ ബലവാന്റെ പ്രവ്രജ്യാവസ്ഥയെ പ്രാപിപ്പാൻ ആഗ്രഹമുണ്ടെന്നും പ്രാപിയ്ക്കണമെന്നും പറയുക മാത്രമേ അയാൾ ചെയ്കയുള്ളൂ. യോഗലക്ഷണം പൂർണ്ണമാകുവാൻ നാലിൽ കുറയാതെ ഗ്രഹങ്ങൾ വേണമെന്നേ ഉള്ളൂ. നാലിലധികം ഉണ്ടായതുകൊണ്ടു യോഗത്തിനു ഭംഗം വരില്ലെന്നും അറിക. ഈ നാലിൽ കുറയാതെയുള്ള ഗ്രഹങ്ങൾക്കു ദുർബ്ബലതയും അന്യദൃഷ്ടി മൌഢ്യം പരാജയം ഇതിലൊന്നും ഉണ്ടായാൽ അതു യോഗലക്ഷണമാവില്ലെന്നും പ്രവ്രജ്യയുടെ ലാഞ്ഛനപോലുമുണ്ടാവില്ലെന്നും ധരിയ്ക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.