അഷ്ടബന്ധം നശിക്കുകയും ഇളക്കം വരികയും

ലഗ്നാദ് പഞ്ചമലഗ്നരന്ധ്രപതയഃ
ക്രൂരാംശകേ വാ ചരേ

ബിംബസ്യാത്ര ഹി ചാഷ്ടബന്ധവിഹതി-
ശ്ചാഞ്ചല്യചൂ൪ണ്ണാദികം

തദ്പ്രാപ്ത൪ക്ഷപതേശ്ച ശത്രുജഭയം
ദേശഭ്രമം, ക്ഷേത്രപേ-

ഷ്വന്യോന്യാരിതയാ വിനാശനസുതാ-
രിഷ്ടാദികം വാ വദേദ്.

സാരം :-

ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ചാം ഭാവം, എട്ടാം ഭാവം എന്നിവയുടെ അധിപതിയായ ഗ്രഹങ്ങള്‍ ക്രൂരഷഷ്ട്യാംശകത്തിലോ പാപരാശ്യംശകത്തിലോ ആയി വന്നാല്‍ ബിംബത്തിന്‍റെ അഷ്ടബന്ധം നശിക്കുകയും ഇളക്കം വരികയും ക്ഷുദ്രാഭിചാരമായ ചൂ൪ണ്ണപ്രയോഗത്താല്‍ അശുദ്ധി വരികയും ചെയ്തിരിക്കുന്നുവെന്നും പറയണം. മേല്‍പ്പറഞ്ഞ ഗ്രഹങ്ങള്‍ നില്‍ക്കുന്ന ഭാവം കൊണ്ട് വിചാരിക്കാവുന്നവ൪ക്ക് ശത്രുഭയം, ദേശസഞ്ചാരവും, ക്ഷേത്രഉടമസ്ഥന്മാ൪ തമ്മില്‍ ശത്രുക്കളാകയും അതിനാല്‍ നാശവും സന്താനാരിഷ്ടവും (പുത്ര ദുഃഖം) അനുഭവിക്കുമെന്നും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.