ഹിന്ദു വിജ്ഞാനം - 4

61. ശിവന്‍റെ ആസ്ഥാനം എവിടെ?
      കൈലാസം

62. ശിവന്‍റെ വാഹനം എന്ത്?
      വൃഷഭം (കാള)

63. ശിവന്‍ രാവണനു നല്‍കിയ ആയുധം എന്ത്?
      ചന്ദ്രഹാസം എന്ന വാള്‍

64. ശിവന്‍ രാവണന് ചന്ദ്രഹാസം എന്ന വാള്‍ നല്‍കുവാന്‍ കാരണമെന്ത്?
      ശിവന്‍ പ്രസാദിക്കാഞ്ഞ് രാവണന്‍ കൈലാസ പ൪വ്വതത്തെ ആകെ കുലുക്കിയെന്നും പാ൪വ്വതി ഭയന്ന് ശിവനെ ആലിംഗനം ചെയ്തുവെന്നും. ശിവന്‍ പ്രാസാദിച്ച് രാവണനു ചന്ദ്രഹാസം എന്ന വാള്‍ നല്‍കിയെന്നും കഥ.

65. ശിവപൂജയ്ക്കുള്ള പ്രധാന മന്ത്രം ഏത്?
      ഓം നമഃ ശിവായ

66. ശിവപൂജയ്ക്കുള്ള പ്രധാന പുഷ്പം ഏത്?
      ബില്വദളം (കൂവളത്തില)

67. ശിവപ്രീതിക്കുള്ള പ്രധാന വ്രതങ്ങള്‍ ഏവ?
      ശിവരാത്രി, പ്രദോഷം, ശനിപ്രദോഷം, സോമവാരവ്രതം വിശേഷം

68. " പുരാരി " ആരാണ്?
      ശിവന്‍

69. പുരാരി എന്ന പേര് ശിവന് എങ്ങിനെ ലഭിച്ചു?
      ത്രിപുരന്മാരെ നശിപ്പിക്കുകയാല്‍

70. ഭവാനി ആരാണ് ?
      പാ൪വ്വതി

71. പാ൪വ്വതിക്ക് ഭവാനി എന്ന പേര് എങ്ങിനെ ലഭിച്ചു?
      ഭവന്‍റെ പത്നിയാകയാല്‍ ഭവാനി

72. പാ൪വ്വതി മുന്‍ജന്മത്തില്‍ ആരായിരുന്നു?
      ദക്ഷപുത്രിയായ സതി

73. പാ൪വ്വതിയുടെ അച്ഛനമ്മമാ൪ ആരെല്ലാം?
      ഹിമവാനും മേനയും

74. ഐങ്കരന്‍ ആരാണ്?
      ഗണപതി

75. ഗണപതിയുടെ നാല് പര്യായങ്ങള്‍ ഏവ?
      വിനായകന്‍, വിഘ്നേശ്വരന്‍, ഹേരംബന്‍, ഗജാനനന്‍

76. സേനാനി ആരാണ്?
      സുബ്രഹ്മണ്യന്‍ - ദേവന്മാരുടെ സേനാനായകനാകയാല്‍

77. സുബ്രഹ്മണ്യന്‍റെ മറ്റ് പേരുകള്‍ പറയുക?
      ഷണ്മുഖന്‍, കാ൪ത്തികേയന്‍, കുമാരന്‍, ഗുഹന്‍

78. സുബ്രഹ്മണ്യന്‍റെ അവതാരോദ്ദേശം എന്താണ്?
      ലോകോപദ്രവകാരിയായ താരകാസുരനെ വധിച്ച്‌ ദേവകളേയും ലോകത്തേയും രക്ഷിക്കുക.

79. പുരാണങ്ങള്‍ എത്ര?
      പതിനെട്ട് (18)

80. പുരാണങ്ങള്‍ ഏവ?
      ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാ൪ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവ൪ത്ത, ലിംഗ, വരാഹ, സ്കാന്ദ, വാമന, കൂ൪മ്മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണള്‍ എന്നിവയാണ് പതിനെട്ട് പുരാണങ്ങള്‍

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.