രണ്ടാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം ദേവപ്രശ്നത്തില്‍ നില്‍ക്കുക

ലഗ്നാദ് ദ്വിതീയഭവനേ യദി പാപഖേടേ
പാപേക്ഷിതേപി ച യുതേ ചരരാശിഗേ വാ
നിധ്യാദി നാശമഥ സൗമ്യയുതേ ക്ഷിതേ തു
കേശാദി വിത്തവിപുലം ധനപേ ധനേ സ്യാദ്.

സാരം :-

ദേവപ്രശ്നത്തില്‍ ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ പാപഗ്രഹം നില്‍ക്കുകയോ രണ്ടാം ഭാവത്തിലേയ്ക്ക് പാപഗ്രഹം ദൃഷ്ടിചെയ്യുകയോ രണ്ടാം ഭാവം ചരരാശിയാവുകയോ ചെയ്‌താല്‍ ദേവന്‍റെ നിധി, ഭണ്ഡാരം മുതലായത് നശിച്ചിരിക്കുന്നുവെന്ന് പറയണം.

ദേവപ്രശ്നത്തില്‍ ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ രണ്ടാം ഭാവാധിപനായ ഗ്രഹം നില്‍ക്കുകയോ രണ്ടാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുകയോ രണ്ടാം ഭാവത്തിലേയ്ക്ക് ശുഭഗ്രഹം ദൃഷ്ടിചെയ്യുകയോ ചെയ്‌താല്‍ നിധി, ഭണ്ഡാരം സൂക്ഷിപ്പ് മുതലായവ ധാരാളമുണ്ടെന്നു പറയണം 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.