പ്രാസാദസ്ഫുടമാകുന്നു

ചന്ദ്രസ്ഫുടലിപ്തികാ ദിനഗതേ-
നാഹത്യ നീതൈർന്നഗൈ-
രാരോപ്യോദയലഗ്നസംയുതമിദം
സംശോധയേന്മണ്ഡലാത്

ശിഷ്ടം ലഗ്നസുതഷ്ടഭാവസഹിതം
തുര്യസ്ഫുടാദൂനിതം
പ്രാസാദസ്ഫുടമത്ര സംജ്ഞിതമിദം
പാപൈര്യുതം ദൂഷിതം.

സാരം :-

ചന്ദ്രസ്ഫുടത്തിന്റെ ഇലികളെ ദിനഗതനാഴികകൊണ്ട് പെരുക്കി (ഗുണിച്ച്‌) 60 ലും 30 ലും കയറ്റി ഉദയലഗ്നസ്ഫുടം കൂട്ടിയ സ്ഫുടം പന്ത്രണ്ട് രാശിയിൽ നിന്നും വാങ്ങിയ സ്ഫുടത്തിൽ ലഗ്നാധിപന്റെയും അഞ്ചാം ഭാവാധിപന്റെയും അഷ്ടമാധിപന്റെയും സ്ഫുടം കൂട്ടി നാലാം ഭാവാധിപന്റെ സ്ഫുടത്തിൽ നിന്നും വാങ്ങിയാൽ കിട്ടുന്നത് പ്രാസാദസ്ഫുടമാകുന്നു. ഈ സ്ഫുടത്തിൽ പാപഗ്രഹങ്ങളുണ്ടെങ്കിൽ പ്രാസാദത്തിന് ദോഷവും ശുഭഗ്രഹങ്ങളുണ്ടെങ്കിൽ പ്രാസാദത്തിനു ഗുണവും പറയേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.