ക്ഷേത്ര ചോദ്യങ്ങൾ - 8

147. ദേവനെ മന്ത്രപൂർവ്വം അഭിഷേകം ചെയ്ത ജലധാരയ്ക്ക് പറയുന്ന പേരെന്താണ്?
        തീർത്ഥം

148. തീർത്ഥം വാങ്ങേണ്ടത് എങ്ങനെ?
        വലതുകൈയ്യിന്റെ അഞ്ചുവിരലും മടക്കിയാൽ ഉണ്ടാകുന്ന കൈക്കുമ്പിളിൽ തീർത്ഥം വാങ്ങണം.

149. തീർത്ഥം സേവിക്കേണ്ടത് എങ്ങിനെ?
        ഉയർന്നു കാണുന്ന കൈക്കുമ്പിളിലെ ചന്ദ്രമണ്ഡലത്തിന്റേയും ശുക്രമണ്ഡലത്തിന്റേയും ഇടയിലൂടെ വേണം തീർത്ഥം സേവിക്കാൻ.

150. ഏത് ദിക്ക് നോക്കിയാണ് തീർത്ഥം സേവിക്കേണ്ടത്?
        കിഴക്ക് ദിക്ക് നോക്കി വേണം തീർത്ഥം സേവിക്കാൻ.

151. തീർത്ഥത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഏതെല്ലാം?
         മലർ, തുളസി, കൂവളം.

152. തുളസി തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
         പ്രതിരോധശക്തി, രോഗശാന്തി

153. തീർത്ഥസ്നാനം ചെയ്യുമ്പോൾ ജപിക്കുന്ന മന്ത്രത്തിലെ ആദ്യ നദിയേത്?
        ഗംഗ

154. ശിവശിരസ്സിൽ നിമഗ്നമായിരിക്കുന്ന പവിത്ര ജലമേത്?
        ഗംഗ

155. ശിവന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
        ഭസ്മം, ജലം.

156. വിഷ്ണുവിന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
        കളഭം, പാൽ

157. സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
         പഞ്ചാമൃത്

158. അയ്യപ്പന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
        നെയ്യ്

159. പുണ്യാഹം എന്ന പദത്തിലെ " പു " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
        പാപനാശത്തെ

160. പുണ്യാഹം എന്ന പദത്തിലെ " ണ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
        ദേഹശുദ്ധിയെ

161. പുണ്യാഹം എന്ന പദത്തിലെ " ഹ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
        സ്ഥാനശുദ്ധിയെ

162. പഞ്ചഗവ്യം സേവിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?
        പാപനാശം, ആത്മശുദ്ധി, ജന്മനാശം, മോക്ഷം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.