ഏഴാം ഭാവത്തില്‍ പാപഗ്രഹം ദേവപ്രശ്നത്തില്‍ നിന്നാല്‍

ലഗ്നാദ് സപ്തമരാശിഗോ യദി ഖരോ
ദേശേഷ്വരിഷ്ടം പുന-
൪മ്മാലാഗന്ധവിഭൂഷണാംബരചയേ
ദീപേ ച ഹാനിം വദേത്

ഭൌമേ ഹാനിരുദീരിതാ തു വസനം
ജീ൪ണ്ണം ച ഹീനം ശനൗ
രാഹ്വാദൗ ശിഥിലം വദേത്സഗുളികേ
സത്വാദിനാശം വദേദ്.

സാരം :-

ദേവപ്രശ്നത്തില്‍  ഏഴാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ ദേശത്തില്‍ അശുഭവും, മാല, ചന്ദനം, തിരുവാഭരണം, തിരുവുടയാട, വിളക്കുവെപ്പ് എന്നിവയ്ക്ക് കുറവും, നാശവുമുണ്ടെന്നും പറയണം. 

ദേവപ്രശ്നത്തില്‍  ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹം ചൊവ്വയാണെങ്കില്‍ നാശം പറയണം

ദേവപ്രശ്നത്തില്‍  ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹം ശനിയാണെങ്കില്‍ ജീ൪ണ്ണതയുമാണെന്നും നശിച്ചിരിക്കുന്നുവെന്നും പറയണം.

ദേവപ്രശ്നത്തില്‍ ഗുളികന്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ നാട്ടില്‍ നാല്ക്കാലി നാശം മുതലായ ആപത്തുകളുണ്ടാകുമെന്നും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.