ഹിന്ദു വിജ്ഞാനം - 6

104. ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?
        ധ൪മ്മം ക്ഷയിക്കുകയും അധ൪മ്മം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരാവതാരം ഉണ്ടാകുന്നു.

105. എന്തിനാണ് ഈശ്വരാവതാരം ഉണ്ടാകുന്നത്?
        ധ൪മ്മം നിലനി൪ത്തുന്നതിന്

106. ഈശ്വരാവതാരോദ്ദേശ്യം എന്താണെന്നാണ് ഭഗവത് ഗീത പറയുന്നത്?
"പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം
ധ൪മ്മസംസ്ഥാപനാ൪ഥായ സംഭവാമി യുഗേ യുഗേ"
സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദു൪ജനങ്ങളെ നശിപ്പിക്കുന്നതിനും ധ൪മ്മം ഉറപ്പിക്കുന്നതിനും യുഗം തോറും അവതരിക്കുമെന്ന് ഭഗവാന്‍ തന്നെ പറയുന്നു.

107. പ്രധാന അവതാരങ്ങള്‍ എത്ര?
        പത്ത് (ദശാവതാരം)

108. പ്രധാന അവതാരങ്ങള്‍ ഏതെല്ലാം?
        മത്സ്യം, കൂ൪മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി.

109. ദശാവതാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏത്?
        ശ്രീകൃഷ്ണന്‍

110. ഈശ്വരന്‍ എവിടെ വസിക്കുന്നുവെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്?
        എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ വസിക്കുന്നുവെന്ന്.
"ഈശ്വരഃ സ൪വ്വഭൂതാനാം ഹൃദ്ദേശേƒ൪ജുന തിഷ്ഠതി
ഭ്രാമയന്‍ സ൪വ്വലോകാനി യന്ത്രാരൂഢാനി മായയാ"

111. ഭഗവത് ഗീതയുടെ ക൪ത്താവാര്?
        വേദവ്യാസന്‍

112. ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
        ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)

113. എന്താണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്‌?
        അദ്വിതീയനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായ ക൪മ്മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കുവാനും ധ൪മ്മം നിലനി൪ത്താനും ധ൪മ്മം അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ ക൪മ്മം ചെയ്യുന്നതിനും അങ്ങനെ ലോകൈശ്വര്യം ഉണ്ടാവാനുമാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്.

114. പാ൪ഥന്‍ എന്ന് പറയുന്നത് ആരെയാണ്?
        അ൪ജ്ജുനനെ

115. അ൪ജ്ജുനന് പാ൪ഥന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
        പൃഥ - കുന്തിയുടെ പുത്രനാകയാല്‍ പാ൪ഥന്‍ എന്ന പേര് ലഭിച്ചു?

116. ആരാണ് ഭഗവത് ഗീത ഉപദേശിച്ചത്?
        ശ്രീകൃഷ്ണന്‍

117. ഭഗവത് ഗീത ഉപദേശിക്കുന്ന ആളും കേള്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്ത്?
        ശ്രീകൃഷ്ണന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനും സ്യാലനുമാണ് അ൪ജ്ജുനന്‍.

118. ഭഗവത് ഗീതയില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?
        പതിനെട്ട് (18)

119. ഭഗവത് ഗീതയില്‍ എത്ര ശ്ലോകങ്ങളുണ്ട്?
        700 ശ്ലോകങ്ങള്‍

120. ഭഗവത് ഗീത ഉള്‍ക്കൊള്ളുന്ന മഹദ്ഗ്രന്ഥം ഏത്?
        മഹാഭാരതം

121. മഹാഭാരതത്തില്‍ ഏത് ഭാഗത്ത് ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു?
        ഭീഷ്മപ൪വ്വത്തില്‍ 24 മുതല്‍ 42 വരെ പതിനെട്ട് അധ്യായങ്ങളിലായി ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു.

122. ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം - സംസ്കൃതം) എഴുതിയ മലയാളി ആര്?
        ശ്രീ ശങ്കരാചാര്യ൪

123. ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
        നിരണത്ത് മാധവപ്പണിക്ക൪

124. മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുന്ന ഭഗവത് ഗീതാ ശ്ലോകം ഏത്?
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ
മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി"
ഇതാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതായി പറയുന്ന ശ്ലോകം.

നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്‍റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില്‍ സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

125. എന്തിലാണ് ഈ ലോകം നിലനില്‍ക്കുന്നത്?
        ഈ ലോകം ക൪മ്മത്തില്‍ നിലനില്‍ക്കുന്നു.     

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.