ഏഴാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പത്താം ഭാവത്തിലോ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടെങ്കില്‍

പാപാനാമുദയാദയോസ്തഭവനേ
ധ൪മ്മേഥവാ ക൪മ്മഭേ
ക്ഷേത്രേശാഃ പ്രതിപത്തിഹീനമതയ-
സ്തസ്മാദിതി പ്രോച്യതാം
ഭാവേഷ്വേഷു സമാശ്രിതേ ക്ഷിതിസുതേ
ദേവോത്സവധ്വംസനം
ദു൪വ്വാദം കലഹം തഥോത്സവവിധൗ
ദേവക്രുധാഭൂദിതി.

സാരം :-

ദേവപ്രശ്നത്തില്‍ ഏഴാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പത്താം ഭാവത്തിലോ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടെങ്കില്‍ ക്ഷേത്രഉടമസ്ഥന്മാ൪ അന്യോന്യം സ്നേഹമില്ലാത്തവരാകുന്നുവെന്ന് പറയണം. മേല്‍പ്പറഞ്ഞ പാപഗ്രഹം ചൊവ്വയാണെങ്കില്‍ ദേവന്‍റെ ഉത്സവം മുടക്കുകയും അനാവശ്യമായ ചെലവുകളും വ്യവഹാരങ്ങളും ഉത്സവകാലത്ത് വേണ്ടാത്ത കലഹങ്ങളും ഉണ്ടാക്കുകയാല്‍ ദേവന്‍ കോപിച്ചിരിക്കുന്നുവെന്നും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.