ഞായറാഴ്ച ദിവസം ജനിക്കുന്നവൻ

ആത്മജ്ഞാനീ ധനീ ശൂരഃ പൈതികഃ പ്രിയവല്ലഭഃ
ചതുരശ്രതനുർദ്ധീമാൻ രവിവാരോത്ഭവോ ഭവേൽ.

സാരം :-

ഞായറാഴ്ച ദിവസം ജനിക്കുന്നവൻ ആത്മജ്ഞാനിയായും ധനവാനായും ശൂരനായും ഇഷ്ടമുള്ള ഭാര്യയോടുകൂടിയവനായും ചതുരശ്രരൂപമായ ശരീരത്തോടുകൂടിയവനായും ബുദ്ധിമാനായും ഭവിക്കും.