വെള്ളിയാഴ്ച ദിവസം ജനിക്കുന്നവൻ

ക്ഷേത്രവാംസ്ത്രീപ്രിയഃ കാമീ പ്രസന്നനയനാനനഃ
ശ്രീമാൻ ജനഹിതഃ കാന്തശ്ശുക്രവാരേ പ്രസൂയതേ

സാരം :-

വെള്ളിയാഴ്ച ദിവസം ജനിക്കുന്നവൻ കൃഷിസ്ഥലങ്ങളും സമ്പത്തും ഉള്ളവനായും സ്ത്രീകൾക്ക് ഇഷ്ടനായും കാമിയായും പ്രസന്നതയുള്ള മുഖത്തോടും കണ്ണുകളോടും കൂടിയവനായും ശ്രീമാനായും ജനങ്ങൾക്ക്‌ ഇഷ്ടനായും സുന്ദരനായും ഭവിക്കും.