Showing posts with label thrissur. Show all posts
Showing posts with label thrissur. Show all posts

ഞാന്‍ തോല്‍ക്കുമോ? / മരണം സംഭവിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


1). ഒന്‍പതാം ഭാവത്തില്‍ ശനി നില്‍ക്കുകയും അഞ്ചാം ഭാവത്തില്‍ ചന്ദ്രന്‍ നില്‍ക്കുകയും ലഗ്നത്തില്‍ ചൊവ്വയും നിന്നാല്‍ തോല്‍വി സംഭവിയ്ക്കും.

2). ലഗ്നത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന  ചന്ദ്രന്‍, ശനി എന്നീ ഗ്രഹങ്ങളെ കുജന്‍ (ചൊവ്വ) ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ അപകടമരണം സംഭവിക്കും.

3). എട്ടാം ഭാവത്തില്‍ ചൊവ്വയും ശനിയും നില്‍ക്കുകയും ലഗ്നത്തില്‍ സൂര്യനും നിന്നാല്‍ മരണം സംഭവിക്കും.

4). ചന്ദ്രനും സൂര്യനും 3,  8, 11 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ യുദ്ധത്തില്‍ മരണം സംഭവിക്കും.

5). ഏഴാം ഭാവത്തില്‍ ചൊവ്വ, ബുധന്‍, ശനി  എന്നീ ഗ്രഹങ്ങള്‍ നിന്നാല്‍ മരണം സംഭവിക്കും. 

ദു൪മ്മരണം വന്ന ഒരു പരിചാരകപ്രേതം

മരുതി ചാ൪ക്കസുതേ മൃതിഗേƒബലേ
ഗുളികരാശിനവാംശപസംയുതേ
സുരഗൃഹോപഗൃഹാദിഷു ദു൪മ്മൃത-
സ്വപരിചാരകപീഡനമാദിശേദ്.

സാരം :-

ദേവപ്രശ്നത്തില്‍ വായുസൂത്രം മൃതിയാകയും ശനി ഗുളികരാശ്യംശപതിയായഗ്രഹത്തോടുകൂടുകയും ചെയ്‌താല്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിന്‍റെ ഉപഗൃഹങ്ങളിലും ദു൪മ്മരണം വന്ന ഒരു പരിചാരകപ്രേതം  ഉപദ്രവിയ്ക്കുന്നുണ്ടെന്നു പറയണം.

ഒരു കാര്യത്തിന് പോകുന്നു, വിജയമുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുന്നുവെങ്കില്‍ പോകുന്ന കാര്യത്തിന് വിജയമുണ്ടാകും.

2). ഒന്‍പതാം ഭാവത്തില്‍ ശനി, കുജന്‍ മുതലായ പാപഗ്രഹങ്ങള്‍ നില്‍ക്കുന്നുവെങ്കില്‍ പോകുന്ന കാര്യത്തിന് പരാജയം സംഭവിക്കും. 

ബിംബം (വിഗ്രഹം) നി൪മ്മിച്ച വസ്തു കണ്ടുപിടിക്കുന്നത് എങ്ങനെ?

സൂര്യേ ബിംബപതൗ ബലേന സഹിതേ
കട്വാദിസംമിശ്രിതം
വീര്യോനേ വിടപീകൃതം, ഹിമകരേ
സ്വ൪ണ്ണം, കുജേƒശ്മീകൃതം
സൌമ്യേ, കാഷ്ഠമയം ച നി൪ജ്ജരഗുരൗ
ലോഹൈഃ കൃതം പഞ്ചഭിഃ
ശുക്രേ രൂപ്യമയം, ശനൗ ത്രപുകസീ-
സാƒയോഭിരിത്യൂഹ്യതാം.

സാരം :- 

ദേവപ്രശ്നത്തില്‍,
സൂര്യന്‍ ബിംബസ്ഫുടരാശിയുടെ അധിപനും ബലവാനുമായാല്‍ ബിംബം (വിഗ്രഹം) കടുശ൪ക്കരകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം. സൂര്യന്‍ ബലഹീനനാണെങ്കില്‍ ബിംബം മരത്തില്‍ നി൪മ്മിച്ചതാണെന്ന് പറയണം.

ചന്ദ്രന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം സ്വ൪ണ്ണംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ചൊവ്വ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം ശിലകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ബുധന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം മരംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

വ്യാഴം ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം പഞ്ചലോഹംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ശുക്രന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം വെള്ളിലോഹംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ശനി ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം ഈയ്യം, കാരീയ്യം, ഇരുമ്പ് മുതലായ ലോഹങ്ങളിലൊന്നിനെകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം. 

നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ?




നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ?

  ജനനം മുതല്‍ ഒന്നാമതായി വരുന്ന നൈസര്‍ഗ്ഗികദശാനാഥന്‍ ചന്ദ്രന്‍ - 1 വര്‍ഷം. രണ്ടാം നൈസര്‍ഗ്ഗികദശാനാഥന്‍ കുജന്‍ - 2 വര്‍ഷം. മൂന്നാം നൈസര്‍ഗ്ഗികദശാനാഥന്‍ ബുധന്‍ - 9 വര്‍ഷം. നാലാം നൈസര്‍ഗ്ഗികദശാനാഥന്‍ ശുക്രന്‍ - 20 വര്‍ഷം. അഞ്ചാം നൈസര്‍ഗ്ഗികദശാനാഥന്‍ വ്യാഴം - 18 വര്‍ഷം. ആറാം നൈസര്‍ഗ്ഗികദശാനാഥന്‍ ആദിത്യന്‍ - 24 വര്‍ഷം. ഏഴാം നൈസര്‍ഗ്ഗികദശാനാഥന്‍ ശനി - 50 വര്‍ഷം. ഈ ദശാനാഥന്മാരായ ഗ്രഹങ്ങള്‍ ബലവാന്മാരായി ഉപചയസ്ഥാനങ്ങളില്‍ നിന്നാല്‍ അവരുടെ ദശാകാലങ്ങളില്‍ ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ ഇടവരും. ബലഹീനന്മാരായി മറ്റു സ്ഥാനങ്ങളില്‍ നിന്നാല്‍ ഫലം അനുഭവയോഗ്യമല്ല. നക്ഷത്രദശയും നൈസര്‍ഗ്ഗികദശയും കൂടിയ കാലത്ത് - രണ്ടും ഒത്തുചേര്‍ന്നു വന്നാല്‍ - ആ ദശാകാലം കഴിയുംവരെ അവയുടെ ഫലങ്ങള്‍ സമ്പൂര്‍ണ്ണമായി അനുഭവിക്കും.

ഉത്പന്നാധാനദശകള്‍ / ആധാനദശകള്‍ / മഹാദശകള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ  ക്ലിക്ക് ചെയ്യുക.   

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.