കവിടികളെ ജ്യോതിഷി തലോടണം

ജ്യോതിഷി രാശിചക്രത്തെയും ഗ്രഹങ്ങളേയും പൂജിച്ചതിനുശേഷം കവിടികളെ ആചാരമനുസരിച്ച് സ്പ൪ശിച്ചുകൊണ്ട് നൂറ്റെട്ടു ഉരു പഞ്ചാക്ഷരമന്ത്രവും (ഓം നമഃ ശിവായ മന്ത്രവും), ഗുരു ഉപദേശിച്ച മന്ത്രങ്ങളും ജപിക്കണം. പിന്നീട് തന്‍റെ ഗുരുക്കന്മാരോടും നവഗ്രഹങ്ങളോടും താഴെപ്പറയുന്നപോലെ പ്രാ൪ത്ഥിച്ചുകൊള്ളണം.

ഏതന്നക്ഷത്രസഞ്ജാതസ്യൈതാന്നാമ്നോ അസ്യ പൃച്ഛതഃ
ഭൂതേ ച വ൪ത്തമാനേ ച സമയേ ച ഭവിഷ്യതി.

ശുഭാശുഭാനി ചേദാനീം ചിന്തിതസ്യ വിശേഷതഃ
സംഭവാസംഭവാദ്യന്യാന്യ൪ത്ഥപുത്രഗൃഹാദിഷു.

ശുഭാശുഭാനി യാന്യേതാന്യഖിലാന്യപി തത്വതഃ
യുഷ്മല്‍പ്രസാദതഃ സ്പഷ്ടം മമ ചിത്തേ സ്ഫുരന്ത്വിതി.

സാരം :-

ഇന്നനാളില്‍ (നക്ഷത്രത്തില്‍) ജനിച്ച് ഇന്നപേരോടുകൂടിയ ഈ ആളിന്‍റെ ഭൂതവ൪ത്തമാനഭവിഷ്യല്‍കാലങ്ങളില്‍ അനുഭവിച്ചതും അനുഭവിക്കുന്നതും അനുഭവിക്കാനുള്ളതുമായ ഗുണദോഷങ്ങളും കൂടാതെ ഇപ്പോള്‍ വിചാരിക്കുന്ന കാര്യം സാധിക്കുമോ ഇല്ലയോ എന്നും ധനം, പുത്രന്മാ൪, ഭാര്യ (ഭ൪ത്താവ്) മുതലായ കുടുംബജനങ്ങളുടെ ഗുണദോഷവും എന്നുവേണ്ട പ്രഷ്ടാവിന്‍റെ അഭീഷ്ടങ്ങളായ വാസ്തവമായ അനുഭവസ്ഥിതി എന്‍റെ മനസ്സില്‍ പരിശുദ്ധമായി പ്രകാശിച്ചുവരണമേ. ഇതിനു ഗുരുക്കന്മാരും ഗ്രഹങ്ങളും മറ്റു തന്‍റെ ഇഷ്ടദേവന്മാരും പ്രസാദിച്ചിട്ട് ഈ പരമാ൪ത്ഥതത്വം ഉദിപ്പിച്ചുതരണമേ ഇങ്ങിനെ ഗ്രഹങ്ങളോടും മറ്റും പ്രാ൪ത്ഥിച്ചുകൊണ്ടുവേണം കവിടികളെ ജ്യോതിഷി തലോടേണ്ടത്.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.