ഉച്ചംശസംയുക്തഗുരോർദശായാം
ഭാഗ്യോത്തരം ഭൂപതിപൂജനം ച
പ്രവാളമുക്താമണിഹേമലാഭം
സർവ്വേഷു സഖ്യം സമുപൈതി സൌഖ്യം.
സാരം :-
ഏതു രാശിയിലെങ്കിലും വ്യാഴം ഉച്ചാംശകത്തോടുകൂടി നിന്നാൽ ആ ദശാകാലം ഉത്തരോത്തരം ഭാഗ്യാഭിവൃദ്ധിയും രാജസമ്മാനവും ലഭിക്കുകയും മുത്ത് പവിഴം മുതലായ രത്നങ്ങളുടെയും സ്വർണ്ണത്തിന്റേയും ലാഭവും സംഭവിക്കുകയും എല്ലാവരിലും സ്നേഹവും സുഖസ്ഥിതിയും ഉണ്ടാകുകയും ചെയ്യും.