വജ്രം, യവം, കമലം, വാപീ എന്നീ നാല് ആകൃതിയോഗങ്ങൾ

ശകടാണ്ഡജവച്ഛുഭാശുഭൈർ-
വ്വജ്രം തദ്വിപരീതഗൈര്യവഃ
കമലന്തു വിമിശ്രസംസ്ഥിതൈർ-
വ്വാപീ തദ്യദി കേന്ദ്ര ബാഹ്യതഃ

സാരം :-

1). മുൻശ്ലോകത്തിൽ ശകടത്തിനു പറഞ്ഞതുപോലെ എല്ലാ ശുഭന്മാരും വിഹഗത്തിനു പറഞ്ഞപോലെ സകലപാപന്മാരും നിന്നാൽ - ശുഭന്മാരെല്ലാം ലഗ്നസ്പതമങ്ങളിലും പാപന്മാരെല്ലാം ചതുർത്ഥദശമങ്ങളിലും ആയിവന്നാൽ - "വജ്രം" എന്നും 2). നേരെ മറിച്ച് പാപന്മാർ മുഴുവനും ലഗ്നസപ്തമങ്ങളിലും ശുഭന്മാർ മുഴുവനും ചതുർത്ഥദശമങ്ങളിലും നിന്നാൽ "യവം" എന്നും, 3). എല്ലാ ഗ്രഹങ്ങളും ലഗ്നകേന്ദ്രത്തിൽപ്പെട്ട നാലുഭാവങ്ങളിൽ നിന്നാൽ "കമലം" എന്നും, 4). ലഗ്നത്തിന്റെ പണപരത്തിലെ നാലു രാശികളിലോ ആപോക്ലിമത്തിലോ നാലിലോ എല്ലാ ഗ്രഹങ്ങളും ഒതുങ്ങിനിന്നാൽ "വാപീ" എന്നും പറയുന്ന നാലു യോഗങ്ങളാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.