കീർത്ത്യാ യുതശ്ചലസുഖഃ കൃപണശ്ചഃ നൌജഃ
കൂടേƒനൃതഃ പ്ലവനബന്ധനപശ്ച ജാതഃ
ഛത്രോദ്ഭവഃ സ്വജനസൌഖ്യകരോƒന്ത്യസൌഖ്യഃ
ശൂരസ്തു കാർമ്മുകഭവഃ പ്രഥമാന്ത്യസൌഖ്യഃ
സാരം :-
നൌയോഗജാതൻ യശസ്വിയും ചില സമയത്തു സുഖവും ചിലപ്പോൾ ദുഃഖവും മാറിമാറി അനുഭവിയ്ക്കുന്നവനും ആർക്കും ഒന്നും ദാനം ചെയ്യാത്തവനുമായിരിക്കും.
കൂടയോഗജാതൻ അസത്യവാദിയും തോണി, കപ്പൽ മുതലായ ജലവാഹനങ്ങളുടേയും കാരാഗൃഹത്തിന്റേയും അധിപതിയായും ഭവിക്കും.
ഛത്രയോഗജാതൻ സ്വജനങ്ങൾക്കു സുഖദാതാവും വാർദ്ധക്യത്തിൽ സുഖിയും ആയിരിക്കും.
കാർമ്മുകയോഗജാതൻ (ചാപയോഗജാതൻ) പരാക്രമശാലിയും ബാല്യത്തിലും വാർദ്ധക്യത്തിലും സുഖിയുമായിരിയ്ക്കും.