ആദൌ രവിജദശായാ-
മതിദുഃഖം മാതൃനാശനം കുരുതേ
മദ്ധ്യേ വിദേശഗമനം
പരഗൃഹവാസഃ പരാന്നഭൃക് ചാന്തേ.
സാരം :-
ശനിദശയുടെ ആദ്യം ദുഃഖമേറിയിരിക്കുകയും മാതാവിനു നാശം സംഭവിക്കുകയും ചെയ്യും.
ശനിദശയുടെ മദ്ധ്യത്തിൽ അന്യദേശഗമനം സംഭവിക്കും.
ശനിദശയുടെ അന്ത്യത്തിൽ അന്യഗൃഹവാസവും പരാന്നഭോജനവും ലഭിക്കുകയും ചെയ്യും.