ശനേർദശായാം ശുഭവീക്ഷിതസ്യ
സ്ത്രീപുത്രഭൃത്യാർത്ഥസുഖാഭിവൃദ്ധിം
പശ്ചാദുപൈത്യത്ര തു കഷ്ടമുച്ചൈർ-
ഗോഭൂമിവാണിജ്യകൃഷി പ്രണാശം.
സാരം :-
ശുഭഗ്രഹദൃഷ്ടനായ ശനിയുടെ ദശാകാലം ആദ്യം ഭാര്യ, പുത്രൻ, ഭൃത്യൻ, ധനം, സുഖം ഇത്യാദികൾക്ക് അഭിവൃദ്ധിയും പിന്നീട് മഹത്തായ കഷ്ടതകളും പശുക്ഷയവും ഭൂമിക്കും കൃഷിക്കും കച്ചവടത്തിനും ഹാനിയും സംഭവിക്കും.