കർക്കിസ്ഥമന്ദദായേ തു
മാതൃണാം വിപദം തഥാ
ബന്ധനം വാതരോഗം ച
ദേശഗ്രാമഗണേശതാം.
സാരം :-
കർക്കടകം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം മാതാവിനോ മാതൃതുല്യകൾക്കോ നാശമുണ്ടാകും. തനിക്ക് വാതരോഗാദ്യുപദ്രവവും ബന്ധനവും കാരാഗൃഹവാസവും സംഭവിക്കും. ഗ്രാമം, സംഘം, ദേശം, നഗരം എന്നിവയുടെ ആധിപത്യവും ലഭിക്കും.