സ്വക്ഷേത്രഗസ്യ ഹി ദശാ ദിനനാഥ സൂനോർ-
ദോഷം കരോതി ബലപൗരുഷകീർത്തിയോഗം
രാജാശ്രയം കനകഭൂഷണഭൂമിലാഭം
ധൈര്യം സ്വനാമസദൃശാനുഗുണം ച സൗഖ്യം.
സാരം :-
സ്വക്ഷേത്രത്തിൽ നിൽകുന്ന ശനിയുടെ ദശാകാലം വിരോധശീലവും ബലവും പൗരുഷവും കീർത്തിയും രാജസഹായവും സ്വർണ്ണാദിധനവും ആഭരണങ്ങളും ഭൂമിയും ധൈര്യവും തനിക്കനുരൂപമായ സുഖവും ഫലമാവുന്നു.