വല്ലകി, ദാമം, പാശം, കേദാരം, ശൂലം, യുഗം, ഗോളം എന്നീ ഏഴു സംഖ്യായോഗങ്ങൾ

സംഖ്യായോഗാസ്സപ്തർക്ഷസംസ്ഥൈ-
രേകാപായാദ്വല്ലകീദാമനീ ച
പാശഃ കേദാരശ്ച ശൂലോ യുഗശ്ച
ഗോളശ്ചാന്യാൻ പൂർവ്വമുക്താൻ വിഹായ.

സാരം :-

1). സൂര്യാദി ഏഴു ഗ്രഹങ്ങൾ വെവ്വേറെ ഏഴു രാശികളിലായിനിന്നാൽ "വല്ലകി" എന്നും 2). ആറു രാശികളിൽ അടങ്ങി ഇവർ ഏഴാം ഭാവത്തിൽ നിന്നാൽ "ദാമം" എന്നും, 3). അഞ്ചാം ഭാവത്തിൽ അടങ്ങിനിന്നാൽ "പാശം" എന്നും 4). നാലാം ഭാവത്തിൽ നിന്നാൽ "കേദാരം" എന്നും 5). മൂന്നാം ഭാവത്തിൽ നിന്നാൽ "ശൂലം" എന്നും 6). രണ്ടു രാശിയിൽ അടങ്ങിനിന്നാൽ 'യുഗം" എന്നും 7). സൂര്യാദി ഏഴു ഗ്രഹങ്ങളും ഒരേരാശിയിൽ തന്നെ നിന്നാൽ "ഗോളം" എന്നും പേരായ ഏഴു സംഖ്യായോഗങ്ങളാകുന്നു.

20 ആകൃതിയോഗങ്ങളും 3 ആശ്രയയോഗങ്ങളും 2 ദളയോഗങ്ങളും കൂടി 25 നാഭസയോഗങ്ങൾ ഇതിനുമുമ്പ് പറയപ്പെട്ടിട്ടുണ്ടല്ലോ. അവയിൽ ഏതെങ്കിലും ഒന്നിന്റെ ലക്ഷണമുണ്ടെങ്കിൽ ഈ സംഖ്യായോഗഫലം അനുഭവിയ്ക്കയുമില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.