മരണപദസ്ഥേം മന്ദഃ
കുരുതേ സുതദാരഭൃത്യമിത്രാണാം
മരണം ഗോമഹിഷാണാം
വാതാർശോരോഗമാത്മനാശം വാ.
സാരം :-
എട്ടാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പുത്രൻ, ഭാര്യ, ഭൃത്യൻ, ബന്ധു എന്നിവർക്ക് നാശവും പശുക്കൾക്കും എരുമകൾക്കും ഹാനിയും ധനനഷ്ടവും വാതം അർശസ്സ് മുതലായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും അഥവാ മരണവും സംഭവിക്കുന്നതാണ്.