ഗദം, ശകടം, വിഹഗം, ശൃംഗാടകം, ഹലം എന്ന അഞ്ചിന്റെ ലക്ഷണത്തെ പറയുന്നു

ആസന്നകേന്ദ്രഭവനദ്വയഗൈർഗ്ഗദാഖ്യ-
സ്തന്വസ്തഗൈസ്തു ശകടം വിഹഗഃ ഖബന്ധ്വോഃ
ഗൃംഗാടകം നവമപഞ്ചമലഗ്നസംസ്‌ഥൈ-
ല്ലഗ്നാന്യഗൈർഹലമിതി പ്രവദന്തി തജ്ഞാഃ

സാരം :-

1). സകല ഗ്രഹങ്ങളും ലഗ്നകേന്ദ്രങ്ങളിൽ അടുത്ത് ഈ രണ്ടു ഭാവങ്ങളിൽ ഒതുങ്ങി നിൽക്കുക - ലഗ്നത്തിലും നാലാം ഭാവത്തിലും കൂടിയോ, നാലാം ഭാവത്തിലും ഏഴാം ഭാവത്തിലും കൂടിയോ സപ്തമദശമങ്ങളിലോ, ദശമലഗ്നങ്ങളിലോ നിൽക്കുക - എന്നാൽ ഗദായോഗവും, 2). ലഗ്നസപ്തമങ്ങളിൽ മാത്രം എല്ലാവരും നിന്നാൽ ശകടയോഗവും, 3). നാലിലും പത്തിലും കൂടി ഒതുങ്ങി നിന്നാൽ വിഹഗവും, 4). ലഗ്നപഞ്ചമനവമങ്ങളിൽ ഒതുങ്ങി എല്ലാ ഗ്രഹങ്ങളും നിന്നാൽ ശൃംഗാടകവും, 5). 5 - 2 - 6 - 10 കളിലോ 3 - 7 - 11 കളിലോ 4 - 8 - 12 കളിലോ എല്ലാ ഗ്രഹങ്ങളും ഒതുങ്ങിനിന്നാൽ ഹലം എന്ന യോഗവുമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.