ഗദാ, ശകടം, വിഹഗം, ശൃംഗാടകം, ഹലം എന്നീ യോഗഫലങ്ങൾ

യജ്വാർത്ഥഭാക്സതതമദ്ധ്വരുചിർഗ്ഗദായാം
തദ് വൃത്തിദുക്ച്ഛകടജസ്സരുജഃ കുദാരഃ
ദൂതോടനഃ കലഹകൃദ്വിഹഗേ പ്രദിഷ്ടഃ
ശൃംഗാടകേ ചിരസുഖീ കൃഷികൃദ്ധലാഖ്യേ.

സാരം :-

ഗദായോഗജാതൻ വിധിയ്ക്കനുസരിച്ച് യാഗാദികർമ്മങ്ങളെ ചെയ്കയും, എല്ലായ്പോഴും ധനം ധാരാളമായി കയ്യിലുണ്ടായിരിയ്ക്കയും, എല്ലായ്പോഴും വഴി നടപ്പാൻ ആഗ്രഹമുള്ളവനായിരിയ്ക്കുകയും ചെയ്യും. 

നാല്കാലികളെക്കെട്ടി വണ്ടി വലിപ്പിച്ചും താൻതന്നെ വലിച്ചും ദിവസവൃത്തി കഴിയ്ക്കുക, രോഗിയായിരിയ്ക്കുക, കുത്സിതഭാര്യയുണ്ടായിരിയ്ക്കുക ഇതെല്ലാം ശകടയോഗജാതൻ അനുഭവിയ്ക്കുന്ന ഫലങ്ങളാണ്.

വിഹഗയോഗജാതൻ എഴുത്തു മുതലായ സന്ദേശങ്ങളെ ഒരുവനിൽ നിന്ന് മറ്റൊരുവന്നു എത്തിയ്ക്കുന്നവനും പ്രകൃത്യാ എപ്പോഴും വഴി നടപ്പാൻ ആഗ്രഹമുള്ളവനും കലഹിപ്പിയ്ക്കുന്നവനുമായിരിയ്ക്കും.

ശൃംഗാടകയോഗജാതൻ അനേകകാലം സുഖിച്ചിരിയ്ക്കും.

ഹലയോഗജാതൻ വലിയ കൃഷിക്കാരനാവും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.