പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോ നിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും / പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും

അഗ്രേ വാമേപി യദുപരി സ്ഥായിനാ പൃച്ഛ്യമാനം
ശുക്ലേ പക്ഷേ തദിഹ സകലം ലഭ്യതേ ചന്ദ്രചാരാൽ
പൃഷ്ഠേƒധസ്താന്നിയതമസിതേ ദക്ഷിണേ സൂര്യചാരാ-
ദാത്മാവസ്ഥാസദൃശമഖിലം പൃച്ഛകസ്യാപി വാച്യം.

സാരം :-

പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോ നിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും അപ്പോൾ ശ്വാസം ഇടതുഭാഗമായി വരികയും ചെയ്‌താൽ പ്രശ്നത്തിനു വിഷയമായ ആഗ്രഹമെല്ലാം സാധിക്കുമെന്നു പറയണം. 

പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും അപ്പോൾ ശ്വാസം വലതുഭാഗത്തു വരികയും ചെയ്‌താൽ മുൻപറഞ്ഞവണ്ണം ആഗ്രഹസിദ്ധി ഉണ്ടാകുമെന്നു പറയണം. അപ്പോൾ സുഖദുഃഖാദികളായ ഏതൊരുവസ്ഥയാണോ ദൈവജ്ഞനുള്ളത് (ജ്യോതിഷക്കാരനുള്ളത്), അതുപോലെ പ്രഷ്ടാവിന്റെ (പൃച്ഛകന്റെ) അവസ്ഥയേയും വിചാരിച്ചു പറയേണ്ടതാണ്. ശ്വാസംകൊണ്ട് തനിക്കു പറയപ്പെട്ട ഫലങ്ങൾ യുക്തിപോലെ പ്രഷ്ടാവിനും പറയണമെന്ന് ഗ്രാഹ്യമാകുന്നു.

*************************

സ്നാനഭോജനനിദ്രാദി നിജകർമസു യാദൃശഃ
ആത്മനോനുഭവസ്തേഷു താദൃശഃ പ്രഷ്ടുരുച്യതാം.

സാരം :-

കഴിഞ്ഞ ശ്ലോകത്തിന്റെ നാലാം പാദംകൊണ്ട് പറയപ്പെട്ടവയെ ഒന്നുകൂടി വിവരിക്കുന്നു. ഊണ്, കുളി, നിദ്ര മുതലായ തന്റെ നിത്യാനുഭവങ്ങളിൽ സുഖമോ ദുഃഖമോ അനുഭവിക്കുന്നത് എന്ന് ഓർത്തിട്ടു അതുപോലെ പ്രഷ്ടാവിന്റെ കുളി, ഊണ്, ഉറക്കം മുതലായ അവസ്ഥകളേയും സുഖദുഃഖങ്ങളേയും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.