ഭൂമൗ നിഖാതമവനേരുദയേ ജലേƒപാം
വാതസ്യ ധൂമവതി ഖസ്യ തഥോർധ്വദേശേ
ഭൂപൃഷ്ഠഗം ഹുതഭൂജഃ ഖലു വസ്തു നഷ്ടം
ബ്രൂയാൽ കൃതേഹ യദി നഷ്ടപദാർത്ഥചിന്താ.
സാരം :-
ദൈവജ്ഞനോടു (ജ്യോതിഷക്കാരനോട്) മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞിട്ട് നഷ്ടദ്രവ്യം ഇരിക്കുന്ന സ്ഥാനം പറയേണ്ടതാണ്. എങ്ങിനെ എന്നാൽ അപ്പോഴത്തെ ശ്വാസം പൃഥിവീഭൂതമാണെങ്കിൽ ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നു എന്നും ജലഭൂതമാണെങ്കിൽ വെള്ളത്തിനടിയിൽ വെച്ചിരിക്കുന്നു എന്നും വായു ഭൂതമായാൽ പുക ഏൽക്കുന്ന പ്രദേശത്തു ഇരിപ്പുണ്ടെന്നും ആകാശഭൂതമായാൽ വൃക്ഷാദികളുടേയോ മറ്റോ മുകളിൽ ഉണ്ടെന്നും അഗ്നിഭൂതമായാൽ ഭൂമിയുടെ മുകളിൽതന്നെ ഇരിപ്പുണ്ടെന്നും പറയാം.