ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദികർമാഖിലം
കൃത്വാ മന്ത്രജപാദികം ചാ വിധിവൽ പഞ്ചാംഗവീക്ഷാം തഥാ
ഖേടാനാം ഗണനം ചാ ദൈവവിദഥ സ്വസ്ഥാന്തരാത്മാ ഭവേൽ.
സാരം :-
ജ്യോതിഷക്കാരൻ സൂര്യോദയസമയത്തിങ്കൽ ഉണർന്ന് എഴുന്നേറ്റു തന്റെ പരദേവതയെ ഭക്തിപുരസ്സരം മനസ്സുകൊണ്ടു ധ്യാനിച്ചു, മലമൂത്രവിസർജ്ജനം ചെയ്തു, ശൗചാചമനാദികൊണ്ടു ദേഹശുദ്ധിവരുത്തി, സ്നാനം ചെയ്തു, സന്ധ്യാവന്ദനം മുതലായ കർമ്മങ്ങളെ എല്ലാം വൈകല്യം വരാതെ ചെയ്തു താനുപാസിക്കുന്ന മന്ത്രത്തെ ജപിച്ചു പഞ്ചാംഗം വച്ചു ഗ്രഹഗണനം ചെയ്ത് അനന്തരം കൃതകൃത്യനായി മനോവിചാരം ഒന്നും കൂടാതെ സ്വസ്ഥചിത്തനായി ഇരിക്കണം.