സന്നഹനം, നിർഗമനം ഖളൂരികാരോഹണം ച ശുഭമിഡയാ
പിംഗളയാ പുനരിതരം പ്രഹരതി യദി വാമഗം ജയോ നിയതഃ
സാരം :-
യുദ്ധത്തിനൊരുങ്ങുന്നതും യാത്രതിരിക്കുന്നതും കളരിയിൽ പ്രവേശിക്കുന്നതും ഇടതുഭാഗത്തുകൂടി ശ്വാസസഞ്ചാരമുള്ള സമയമാണു വേണ്ടത്. അങ്ങനെ ചെയ്തിട്ട് വലതുഭാഗത്തു ശ്വാസസഞ്ചാരം വരുമ്പോൾ തന്റെ ശത്രുവിനെ ഇടതുവശത്താക്കി യുദ്ധം ചെയ്‌താൽ തനിക്കു കണിശമായും ജയിക്കാൻ കഴിയും. പണ്ട് ഈ മാതരി യുദ്ധം കേരളം മുഴുക്കെ നടപ്പായിരുന്നു.