തസ്മിന്നനിശ്ചിതേ ചക്രം വിലിഖ്യാസ്മിൻ സുപൂജിതേ
പ്രഷ്ടാ സ്വർണേന യം രാശി സ്പൃശേദാരൂഢ ഏവ സഃ ഇതി.
സാരം :-
പൃച്ഛകൻ വന്നുനിന്നതു രാശിസന്ധിദിക്കിലാകകൊണ്ടോ നടന്നുകൊണ്ടു ചോദിക്കുകയാലോ മറ്റോ ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ പറയാൻ പോകുന്ന വിധിപ്രകാരം ചക്രലേഖനം ചെയ്തു രാശിപൂജയും ഗ്രഹപൂജയും കഴിച്ച് ആ രാശിചക്രത്തിൽ ഏതുരാശിയിൻമേലാണ് പൃച്ഛകൻ സ്വർണം വെക്കുന്നത്, ആ രാശിയെ ആരൂഢരാശി എന്ന് കല്പിച്ച് അതുകൊണ്ടു് ഫലം പറഞ്ഞുകൊള്ളുക.