ലയലിംഗശ്രവണേക്ഷാസ്മരണാഭാവേ തു ദൂതമാരുതയോഃ
ഏകദിശാവസ്ഥാനേ ജീവതി രോഗീ വിപര്യയേ മ്രിയതേ.
സാരം :-
മരണത്തിന്റെ അടയാളങ്ങളായ രോഗാധിക്യം, പതനം, അഭിഘാതം സർപദംശനം മുതലായവകളെ ദൈവജ്ഞൻ ഓർക്കുകയോ കാണുകയോ കേൾക്കുകയോ ചെയ്യാതെയിരിക്കുകയും ദൂതനും (പൃച്ഛകനും) ശ്വാസവും ഒരു ഭാഗത്തു വരികയും ചെയ്‌താൽ രോഗി ജീവിക്കും. ദൂതൻ ഒരു ഭാഗത്തും ശ്വാസം മറ്റൊരു ഭാഗത്തുമാവുകയും മരണചിഹ്നങ്ങളെന്തെങ്കിലും കേൾക്കുകയോ കാണുകയോ സ്മരിക്കുകയോ ചെയ്കയും ഉണ്ടായാൽ രോഗി മരിക്കും ഇതു അനുഷ്ഠാന പദ്ധതിയിലെ വചനമാകുന്നു.