അങ്കയുദ്ധേ മമൈതസ്മിൻ ജയോ വാ കിം പരാജയഃ
പ്രശ്നോƒയം പൂർണ്ണഭാഗേ ചേജ്ജയോƒന്യത്ര പരാജയഃ.
സാരം :-
ഒരു പൃച്ഛകൻ ജ്യോതിഷക്കാരനോടു തനിക്ക് ഈ ചെയ്‌വാൻ പോകുന്ന അങ്കയുദ്ധത്തിൽ (കരളിയിൽവച്ച് പരീക്ഷണാർത്ഥം ചെയ്യുന്ന ഒരു തരം യുദ്ധം) ജയമാണോ തോൽവിയാണോ ഉണ്ടാകുന്നത് എന്ന് ചോദിക്കുമ്പോൾ പൃച്ഛകൻ ശ്വാസ സഞ്ചാരമുള്ള ഭാഗത്തു നില്ക്കുകയാണെങ്കിൽ അങ്കയുദ്ധത്തിൽ ജയം സിദ്ധിക്കുമെന്നും ശ്വാസമില്ലാത്ത ഭാഗത്തു നില്ക്കുകയാണെങ്കിൽ അങ്കയുദ്ധത്തിൽ തോൽവിയാണെന്നും പറയണം.