നാപൃഷ്ടഃ കസ്യചിദ്ബ്രൂയാന്നാƒന്യായേന ച പൃച്ഛതഃ
പരമാർത്ഥഫലജ്ഞാനം യതോ നൈവേഹ സിദ്ധ്യതി. ഇതി.
സാരം :-
പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത്. ദൈവഗത്യാ കാണുമ്പോഴോ പരീക്ഷിക്കാൻ വേണ്ടിയോ ന്യായമല്ലാതെ ചോദിച്ചവനോടും ഫലം പറയേണ്ടതില്ല. അങ്ങിനെയുള്ളവരോടു പറയുവാൻ ശ്രമിക്കുന്നതായാൽ ജ്യോതിഷക്കാരന്നു പരമാർത്ഥഭൂതമായ ഫലത്തിന്റെ അറിവുണ്ടാവുന്നതല്ല. അപ്പോൾ പറയുന്നത് ഒത്തുവരുവാനിടയാവില്ല. അതിനാലാണ് പറയേണ്ടതില്ലെന്നു പറഞ്ഞത്.