ശ്വാസസ്യ പ്രതികൂലതാ യദി ദിനേ ഭാനോർവപുർവേദനാ
ശീതാംശോഃ കലഹഃ കുജസ്യ മരണം ദൂരപ്രയാണം വിദഃ
രാജ്യാപദ്ധിഷണസ്യ ശുക്രദിവസേന കാര്യസ്യ കസ്യാപി നോ
സിദ്ധിർമന്ദദിനേ *സ്വവീര്യകൃഷിനാശേളാവിവാദാദയഃ.
സാരം :-
ഞായറാഴ്ച വായു വിപരീതഗതിയായി വന്നാൽ ശരീരത്തിനു വേദനയുണ്ടാകും.
തിങ്കളാഴ്ച വായു വിപരീതഗതിയായി വന്നാൽ കലഹവും,
ചൊവ്വാഴ്ച വായു വിപരീതഗതിയായി വന്നാൽ മരണവും,
ബുധനാഴ്ച വായു വിപരീതഗതിയായി വന്നാൽ അന്യദേശസഞ്ചാരവും,
വ്യാഴാഴ്ച വായു വിപരീതഗതിയായി വന്നാൽ രാജ്യത്തിൽ ആപത്തും,
വെള്ളിയാഴ്ച വായു വിപരീതഗതിയായി വന്നാൽ സകല കാര്യങ്ങൾക്കും വിഘ്നവും,
ശനിയാഴ്ച വായു വിപരീതഗതിയായി വന്നാൽ കൃഷ് നഷ്ടം മുതലായ സ്വന്തകാര്യങ്ങൾക്കു നാശവും ഫലമാകുന്നു.
ശ്വാസഗതിയുടെ ഗുണദോഷഫലങ്ങൾ നിർണ്ണയിക്കേണ്ടത് ആഴ്ചകളേയും പൃഥ്വി മുതലായ ഭൂതവിശേഷങ്ങളേയും പക്ഷഭേദത്തേയും മറ്റും ആശ്രയിച്ചു വേണ്ടതാണ്. ഒരു വിധത്തിൽ ദോഷവും മറ്റൊരു വിധത്തിൽ ഗുണവുമായി കണ്ടാൽ ദോഷഗുണങ്ങൾ സാമാനമായും ഏതൊന്നിന് ആധിക്യമുണ്ടോ അവ അനുഭവയോഗ്യങ്ങളായും വിചാരിച്ചുകൊള്ളണം.