ദേവേ ദക്ഷിണഭാഗഗേƒഥ പുരുഷേ രോഗാതുരേ ദക്ഷിണേ
സ്ഥിത്വാ പൃച്ഛതി പൃച്ഛകേƒഥ പുരുഷോ ജീവത്യരോഗശ്ചിരം
വാമായാം തു രുജാകുലീകൃതതനൗ വാമാശ്രിതേ ചേശ്വരേ
വാമേ പൃച്ഛതി ചേദ്ദൃഢം ഗതഗദാ വാമാ ചിരം ജീവതി.
പുരുഷൻ രോഗത്തിൽ കിടക്കുമ്പോൾ ആ രോഗകാര്യത്തെപ്പറ്റി ചോദിപ്പാനായി വേറൊരു പുരുഷൻ വലതുഭാഗത്തുനിന്നു ചോദിക്കയും അപ്പോഴത്തെ ശ്വാസം വലതുഭാഗത്തിലായി വരികയും ചെയ്‌താൽ രോഗം ശമിച്ച് അയാൾ സുഖത്തോടുകൂടി ദീർഘായുസ്സായി ഭവിക്കുമെന്നും സ്ത്രീരോഗാവസ്ഥയിൽ ഇരിക്കുമ്പോൾ ആ രോഗത്തെപ്പറ്റി ചോദിച്ചറിവാനായി ഒരു സ്ത്രീതന്നെ ഇടതുഭാഗത്തു ചെന്നുനിന്നു ചോദിക്കയും അപ്പോൾ ശ്വാസം ഇടതുവശത്തായിരിക്കയും ചെയ്‌താൽ രോഗിണിയുടെ രോഗം ശമിച്ചു അവൾ ദീർഘായുസ്സായി ഭവിക്കുമെന്നും പറയണം.