ശുഭവാരേ ശുക്ലപക്ഷേ സിദ്ധിദാ വാമനാഡികാ
പാപവാരേ കൃഷ്ണപക്ഷേ നാഡ്യന്യാ സിദ്ധിദാധികം.
സാരം :-
വെളുത്തപക്ഷത്തിലെ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ഈ ആഴ്ചകളിൽ ഇടതുവശം സഞ്ചരിക്കുന്ന ശ്വാസം ഏറ്റവും ശുഭപ്രദമാണ്.
ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ വലതുവശമായി സഞ്ചരിക്കുന്ന ശ്വാസം അപ്പോൾ കറുത്തപക്ഷമാണെങ്കിൽ വളരെ ശുഭകരമാണ്.