പ്രഷ്ടാ വക്ഷോദേശേ സ്പൃശേദ്യദി ക്ഷിപ്രമീപ്സിതം ലഭതേ
മംഗലവസ്തുനി ച തഥാ വിപരീതം ഫലമമംഗലസ്പർശേ.
പൃച്ഛകൻ ദൈവജ്ഞനോട് അഭീഷ്ടകാര്യത്തെക്കുറിച്ചും ചോദിക്കുമ്പോൾ തന്റെ മാറിടത്തിലോ സ്വർണ്ണം കണ്ണാടി മുതലായ ഉത്തമപദാർത്ഥങ്ങളിലോ സ്പർശിക്കുന്നുവെങ്കിൽ തന്റെ ആഗ്രഹനിവൃത്തി വേഗേന വരുമെന്ന് പൃച്ഛകനോടു പറയണം. ഉലക്ക, മുറം മുതലായ അനിഷ്ടപദാർത്ഥങ്ങളെ സ്പർശിച്ചുകൊണ്ടു ചോദിക്കുന്നുവെങ്കിൽ ഇഷ്ടകാര്യസാദ്ധ്യം ഒരിക്കലും ഉണ്ടായിരിക്കുന്നതല്ലെന്നറിയണം.