കാളിയനും ശ്രീഗരുഡനും

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് അമൃത് സ്വന്തമാക്കി. അമൃതുമായി ഭൂമിയിലെത്തിയ ഗരുഡന്‍ അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിച്ചു. ഈ തക്കത്തിന് ഇന്ദ്രന്‍ അമൃതുമായ് കടന്നു കളഞ്ഞു. ദാസ്യമകന്ന ഗരുഡന്‍, കൂടുതല്‍ കരുത്തോടെ നാഗങ്ങളെ ആക്രമിച്ചു. തന്റെ മാതാവിനെ ദാസിയാക്കിവെച്ച കദ്രുവിന്റെ മക്കളായ സര്‍പ്പങ്ങളെ ഒന്നൊന്നായ് കൊന്നു തിന്നാന്‍ തുടങ്ങി. വംശനാശം ഭയന്ന സര്‍പ്പങ്ങള്‍  ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് ഗരുഡനെ വിളിച്ചു വരുത്തി. ഗരുഡനോട് ഇങ്ങനെ അരുളിച്ചെയ്തു; 'ഉണ്ണീ ഗരുഡാ ഇനിമേലില്‍ സര്‍പ്പങ്ങളെ ദ്രോഹിക്കരുത് വാവുതോറും നടത്തപ്പെടുന്ന സര്‍പ്പബലിയില്‍ സമര്‍പ്പിക്കുന്ന, ഹവിസ്സ് ആഹാരമാക്കി, സര്‍പ്പങ്ങളെ വെറുതെ വിടുക'. അപ്രകാരം ഗരുഡന്‍ സര്‍പ്പങ്ങള്‍ നല്‍കുന്ന ഹവിസ്സ് സ്വീകരിച്ച് തൃപ്തനായി.

അങ്ങനെയിരിക്കെ, സ്വന്തം കരുത്തില്‍ അഹങ്കാരം പൂണ്ട കാളിയന്‍ എന്ന സര്‍പ്പം ഗരുഡന് നല്‍കാതെ ഹവിസ്സ് മുഴുവനും ഭക്ഷിച്ച്…ഗരുഡനെ വെല്ലുവിളിച്ചു.പത്തി വിടര്‍ത്തി ചീറ്റി വന്ന കാളിയനുനേരെ, പക്ഷിരാജന്‍ പറന്നടുത്തു. കൊക്കും, നഖവും ചിറകും കൊണ്ട് കാളിയനെ നേരിട്ടു. ഗരുഡന്റെ ആക്രമണമേറ്റ് തളര്‍ന്ന കാളിയന്‍ ഒരു വിധം രക്ഷപ്പെട്ട് കാളിന്ദീ നദിയിലെത്തി.…അവന്‍ കുടുംബസമേതം കാളിന്ദീനദിയില്‍ താമസം തുടങ്ങി.  

സൗരഭീമുനിയുടെ ശാപം മൂലം ഗരുഡന് കാളിന്ദീ നദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.മുമ്പൊരിക്കല്‍ മുനി സന്ധ്യാവന്ദനം ചെയ്യുന്ന സമയത്ത് കാളിന്ദിയിലെത്തിയ ഗരുഡന്‍, മുനിസാന്നിധ്യം വകവയ്ക്കാതെ നദിയില്‍ നിന്നും മീന്‍പിടിക്കാനാരംഭിച്ചു. ഗരുഡന്റെ പ്രവൃത്തി സൗരഭിയെ കോപിഷ്ടനാക്കി. 'അഹങ്കാരിയായ ഗരുഡാ വകതിരിവ് ലവലേശമില്ലാതെ പവിത്രമായ സന്ധ്യാനേരത്ത് ഈ പുണ്യനദിയെ മലിനമാക്കിയ നീ ഈ പ്രദേശത്ത് വന്നാല്‍ ആ നിമിഷം, നിന്റെ തലപൊട്ടിത്തെറിക്കട്ടെ.' മുനി ഗരുഡനെ ശപിച്ചു. 

ശാപം നിലനില്‍ക്കെ ഗരുഡന് വരാന്‍ കഴിയാത്ത കാളിന്ദിയില്‍, കാളിയന്‍ തന്റെ സാമ്രാജ്യം സ്ഥാപിച്ചു. കാളിയന്റെ വിഷജ്വാലയില്‍ കാളിന്ദീതീരത്തെ വൃക്ഷങ്ങള്‍ കത്തിക്കരിഞ്ഞു. നദിയിലെ ജീവജാലങ്ങള്‍ ചത്തൊടുങ്ങി പരിസരമാകെ വിഷത്തില്‍ മുക്കി വസിച്ചു സര്‍പ്പശ്രേഷ്ഠന്‍.

ഒരു ദിവസം ഗോപബാലന്‍മാര്‍ക്കൊപ്പം എത്തിയ പശുക്കള്‍ കാളിന്ദിയിലെ ജലം കുടിച്ച മാത്രയില്‍ മറിഞ്ഞു വീണ് ചത്തു. വിവരമറിഞ്ഞെത്തിയ ശ്രീകൃഷ്ണന് നേരെ പത്തി വിടര്‍ത്തിച്ചീറ്റിയെത്തി കാളിയന്‍. ദുഷ്ട സര്‍പ്പത്തിന്റെ ഫണത്തിനു മുകളില്‍ ചാടിക്കയറി ഭഗവാന്‍ നൃത്തം വെക്കാന്‍ തുടങ്ങി. അഹങ്കാരത്തിന്റെ പത്തികള്‍ ഒന്നൊന്നായ് കൃഷ്ണന്‍ ചവിട്ടിത്താഴ്ത്തി. എന്നിട്ടവനോടു പറഞ്ഞു'ഹേ കാളിയാ പുണ്യനദിയായ കാളിന്ദിയില്‍ നിനക്കിനി സ്ഥാനമില്ല; ഉടന്‍  ഇവിടം വിട്ട് പോകുക. എന്റെ പാദസ്പര്‍ശമേറ്റതിനാല്‍ നിന്നെ ഇനി ഗരുഡന്‍ തൊടില്ല. നിനക്ക് രമണകദ്വീപിനു സമീപം പോയ് വസിക്കാം'

 ഭഗവാന്റെ പാദസ്പര്‍ശമേറ്റതോടെ കാളിയന്‍ ഗരുഡനില്‍ നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഗരുഡനും കാളിയനും തമ്മില്‍ നിലനിന്നിരുന്ന വൈര്യവും അവസാനിച്ചു. വിഷബാധയേറ്റ് കിടന്ന പശുക്കളും ഗോപന്‍മാരും ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെണീറ്റ് ഭഗവാനെ അനുഗമിച്ചു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.