വാമേ വാ ദക്ഷിണേ ഭാഗേ പ്രശ്നശ്ചേദ്വായുസംയുതേ
ജീവേന്നരശ്ച നാരീ ച തഥാനുഷ്ഠാനപദ്ധതിഃ
സാരം :-
രോഗി പുരുഷനായാലും സ്ത്രീയായാലും വേണ്ടില്ല, പൃച്ഛകൻ വന്നു ജ്യോതിഷക്കാരനോടു രോഗത്തെക്കുറിച്ചു സംസാരിക്കയാണെങ്കിൽ പൃച്ഛ ചെയ്യുന്ന ഭാഗവും ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) ശ്വാസഗതിയുള്ള ഭാഗവും ഒന്നായി വന്നാൽ രോഗശാന്തി വന്നു ജീവിക്കുമെന്നു പറയണം.
രോഗം പുരുഷനാണെങ്കിൽ വലതുഭാഗവും സ്ത്രീക്കാണെങ്കിൽ ഇടതുഭാഗവും ശ്വാസത്തന്റെ ആനുകൂല്യവുമുണ്ടായാൽ ശുഭമാണെന്നും മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. ആ ഭേദം വിചാരിക്കേണ്ട. ശ്വാസമുള്ള ഭാഗത്ത് പൃച്ഛകന്റെ സ്ഥിതി സാമാന്യേന ശുഭപ്രദമാകുന്നു. ഇങ്ങനെ അനുഷ്ഠാനപദ്ധതിയിൽ പറഞ്ഞിട്ടുണ്ട്.