വാരേഷ്വിന്ദുബുധാംഗിരോഭൃഗുഭുവാം വാമേ ചരൻ മാരുതോ
ഭൗമാർക്കാർക്കിദിനേഷു ദക്ഷിണഗതോ നൃണാമഭീഷ്ടഃ സ്മൃതഃ
സൗമ്യാനാം ദിവസേഷു ദക്ഷിണഗതോƒനിഷ്‌ടോƒസതാം വാമഗോ
വക്ഷ്യന്തേ മരുതോഃ ശുഭാശുഭദയോർഭേദാഃ *ഫലാനാമഥ.
സാരം :-
തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ ഇടത്തെ നാസികയിൽകൂടിയാണ് വായു സഞ്ചരിക്കുന്നതെങ്കിൽ ശുഭഫലമാകുന്നു. ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ വലത്തെ നാസികയിൽകൂടി ശ്വാസം സഞ്ചരിക്കുന്നതു ശുഭഫലമാകുന്നു. ഇതിനു വിപരീതം തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ വലതുഭാഗത്തും ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ ഇടതുഭാഗത്തുംകൂടെയാണ് വായു സഞ്ചാരമെങ്കിൽ അനിഷ്ടം ഫലമാകുന്നു. ഇത് ശ്വാസഗതിയുടെ സാമാന്യലക്ഷണമാണ്.