ഗർഭേ മേ കിമിതി പ്രശ്നേ സവായൗ ഗർഭിണീ യദി
പൂമാൻ സ്ത്രീ വീരണേ ഭാഗേ യുഗ്മം വായുർദ്വയോര്യദി.
ഒരു ഗർഭിണി ദൈവജ്ഞനോട് എന്റെ ഗർഭത്തിലുള്ള പ്രജ സ്ത്രീയോ പുരുഷനോ എന്നിങ്ങനെ ചോദിച്ചാൽ അപ്പോൾ ആ ഗർഭിണി ശ്വാസ സഞ്ചാരമുള്ള ഭാഗത്താണു നിന്നു ചോദിച്ചതെങ്കിൽ പ്രജ പുരുഷനാണെന്നും ശ്വാസമില്ലാത്ത ഭാഗത്തു നില്ക്കയാണെങ്കിൽ സ്ത്രീയാണെന്നും രണ്ടു മൂക്കിലും തുല്യമായി ശ്വാസം പുറപ്പെടുകയാണെങ്കിൽ ഗർഭത്തിൽ ഒരു സ്ത്രീപ്രജയും ഒരു പുരുഷപ്രജയും ഉണ്ടെന്നും പറയണം. ഇത് ഗർഭിണി ചോദിക്കുന്നുവെങ്കിൽ പറയേണ്ടതാണ്.