ദൈവജ്ഞസാവധാനത്വേ പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവേ
സതി പ്രശ്നേഷു വർവേഷു ശുഭാപ്തിർ വചനം തഥാ.
പൃച്ഛകൻ ജ്യോതിഷക്കാരനെ കണ്ടു കാര്യം പറയുമ്പോൾ ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം. ഇങ്ങിനെ ആയാൽ ആയുസ്സ് വിവാഹം സന്താനം മുതലായവയെ അഭിമുഖീകരിച്ചുള്ള ഏതു പ്രശ്നങ്ങളിലും ശുഭഫലം തന്നെ ഉണ്ടാവും. ഇങ്ങനെ വേണമെന്നുള്ളതിന് ആപ്തവചനം ഉണ്ട്.