ദേവേ ഗതേ പൃച്ഛതി വാമഭാഗേ
സ്ഥിതോ നാരോ ദക്ഷിണതോ യദി സ്യാൽ
വ്യത്യാസതോസ്മാദപി കൃച്ഛ്രസാധ്യം
വദന്തി സന്തഃ ഖലു രോഗജാതം.
സാരം :-
ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് (പൃച്ഛകൻ) വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ രോഗപ്രശ്നമാണെങ്കിൽ വളരെ പ്രയാസപ്പെട്ടു പ്രതിവിധി ചെയ്തതിനുശേഷമേ രോഗം ശമിക്കയുള്ളു എന്നു പറയണം. വളരെ ചികിത്സകളും പ്രതിവിധികളും ചെയ്‌താൽ ചിരകാലംകൊണ്ടു രോഗശാന്തി വരുമെന്നു താല്പര്യം.