ദൈവജ്ഞസാവധാനത്വം പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവം
ഇഷ്ടദ്രവ്യശ്രുതീക്ഷേ ചാ സമ്യഗിഷ്ടോപലബ്ധയേ. ഇതി.
സാരം :-
പൃച്ഛാസമയത്ത് ജ്യോതിഷക്കാരന് സമാധാനമുണ്ടായിരിക്കണം. പൃച്ഛകൻ ശരിയായ വണക്കത്തോടുകൂടി വേണം ജ്യോതിഷക്കാരനോട് കാര്യം പറയേണ്ടത്. അപ്പോൾ ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം. ഇങ്ങനെ എല്ലാമുണ്ടായാൽ പൃച്ഛകന്റെ ആഗ്രഹം സാധിക്കുമെന്നു പറയണം.