കർക്കടസംസ്ഥിതസുരഗുരു-
ദശാവിപാകേ സ്വജന്മവൃത്തികരഃ
നൃപഭോഗസമ്പദാഢ്യഃ
പ്രസിദ്ധനാമാന്വിതോ ധനീ വിദ്വാൻ.
സാരം :-
കർക്കടകം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം സ്വകുലോചിതപ്രവൃത്തിയും അതിൽനിന്നുള്ള ആദായവും രാജഭോഗങ്ങളും സമ്പത്തും പ്രഭുത്വവും ലഭിക്കയും പ്രസിദ്ധമായ പേര് ധനം വിദ്വത്ത്വം എന്നിവ സിദ്ധിക്കുകയും ചെയ്യും.
ഉച്ചത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദാശാഫലത്തിൽ ഈ ഫലങ്ങളും യോജനീയങ്ങളാകുന്നു.