കന്ന്യാഗതജീവദശാ
കാലേ നൃപസംശ്രയാദ്ധനം ലഭതേ
കലഹം സ്വജനാരിഷ്ടം
ക്വചിൽ ക്വചിദ്ദുഃഖമപി ച സൗഖ്യം ച.
കന്നി രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജാവിനെ ആശ്രയിക്കുകയും തന്നിമിത്തം ധനലാഭവും, സുഖദുഃഖങ്ങൾ ഇടകലർന്നുണ്ടാകുകയും കലഹവും ബന്ധുജനങ്ങൾക്ക് അരിഷ്ടയും ഫലമാകുന്നു.